പോപ്പുലർ ഫ്രണ്ട് ഹർത്താൽ തുടങ്ങി, എല്ലാം പതിവുപോലെ ... കെഎസ്ആർടിസി സർവീസ് നടത്തുന്നു , സ്വകാര്യ വാഹനങ്ങളും നിരത്തിൽ
കോഴിക്കോട്: ദേശീയ-സംസ്ഥാന നേതാക്കളുടെ അറസ്റ്റില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി. ആലപ്പുഴ വളഞ്ഞവഴിയിൽ വാഹനങ്ങൾക്ക് നേരെ കല്ലേറുണ്ടായി, രണ്ട് കെ എസ്ആർടിസി ബസുകൾ, ടാങ്കർ ലോറി, ട്രെയിലർ ലോറി എന്നിവയുടെ ചില്ല് തകർന്നു. കല്ലെറിഞ്ഞവർ ബൈക്കിൽ രക്ഷപെട്ടു പൊലിസിൻ്റെ കണ്ണിൽ പെടാതെ പതുങ്ങി നിന്നവരാണ് കല്ലെറിഞ്ഞ ശേഷം രക്ഷപെട്ടത്. ഹരിപ്പാട് നിന്നും ആലപ്പുഴയിലേക്ക് വന്ന ബസിന് നേരയാണ് കല്ലേറ് ഉണ്ടായത്.
ജില്ലയിലെ മലയോരമേഖലയിൽ ഹർത്താൽ ബാധിച്ചില്ല .എല്ലാം പതിവുപോലെ നടക്കുന്നു .കടകൾ മിക്കതും തുറന്നു പ്രവർത്തിക്കാൻ തുടങ്ങി .വാഹനങ്ങൾ നിരത്തിലിറങ്ങി ഇതിനിടെ കോഴിക്കോട് ഫറോക് സ്റ്റേഷൻ പരിധിയിൽ രണ്ടു കെ എസ്ആർടിസി ബസുകൾക്ക് നേരെ കല്ലേറുണ്ടായി. ആർക്കും പരുക്കില്ല. കോഴിക്കോട് വൈഎംസിഎ ക്രോസ്സ് റോഡിൽ ഗതാഗതം തടഞ്ഞു. കോഴിക്കോട് കെ എസ്ആർടിസി സ്റ്റാൻഡിനു മുൻപിൽ ബാംഗ്ളൂർ ബസിനു നേരെ ബൈക്കിൽ എത്തിയ സംഘം കല്ലെറിഞ്ഞു.
No comments