കരിന്തളം കയനിയിൽ നിന്നും കാണാതായ ആളെ ഒടുവിൽ കണ്ടെത്തി
നീലേശ്വരം: കരിന്തളം കയനിയിൽ നിന്നും കാണാതായ മധ്യവയസ്കനെ കണ്ടെത്തി. രണ്ട് ദിവസം മുൻപ് കാണാനില്ലെന്ന് പറഞ്ഞ് ബന്ധുക്കൾ നീലീശ്വരം പോലീസിൽ പരാതി നൽകിയ കരിന്തളം കയനിയിലെ പൊട്ടനാനി റോയ് ജോസ് (50) നെയാണ് തിങ്കളാഴ്ച ഉച്ചയോടെ കണ്ടെത്തിയത്.
ഈ മാസം പത്തിന് രാവിലെ 10 മണിക്ക് KL 11 E 4100 നമ്പർ ജീപ്പുമായി വീട്ടിൽ നിന്നും ഇറങ്ങിയതിന്, ശേഷം തിരിച്ചെത്തിയില്ലഎന്നായിരുന്നു ബന്ധു കളുടെ പരാതി. പരാതിയുടെ അടിസ്ഥാനത്തിൽ നീലേശ്വരം പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി വരുന്നതിനിടെയാണ് ആളെ കണ്ടെത്തിയത്
No comments