Breaking News

പരപ്പ നേതാജി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്‌ നടത്തിയ സെവൻസ് ഫുട്ബോൾ ടൂർണമെന്റിൽ എഫ് സി ബാനം ജേതാക്കളായി


പരപ്പ : ഓണാഘോഷത്തോടനുബന്ധിച്ചു പരപ്പ നേതാജി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്‌ നടത്തിയ സെവൻസ് ഫുട്ബോൾ ടൂർണമെന്റിൽ എഫ് സി ബാനം ജേതാക്കളായി.പരപ്പ ഹയർ സെക്കന്ററി സ്കൂളിൽ വെച്ച് നടന്ന ടൂർണമെന്റ് ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ഭൂപേഷ് ബാനം ഉത്ഘടനം ചെയ്തു. പി ടി എ പ്രസിഡന്റ്‌ പി സുരേന്ദ്രൻ ട്രോഫികളും ക്യാഷ് അവാർഡുകളും വിതരണം ചെയ്തു. ക്ലബ്‌ പ്രസിഡന്റ്‌ പുഷ്പരാജൻ എം കെ അധ്യക്ഷം വഹിച്ചു.വ്യാപാരി വ്യവസായി യുണിറ്റ് പ്രസിഡന്റ്‌ വിജയൻ കോട്ടക്കൽ, വി. കൃഷ്ണൻ, ഇർഷാദ് കെ പി, ഷാനവാസ് ചിറമ്മൽ, സത്യൻ പരപ്പ, പി പ്രകാശൻ, ദിനേശാൻ ബാനം, ജഗതീഷ് പ്രസാദ് പ്രസംഗിച്ചു.

No comments