Breaking News

അമ്പലത്തറ പോലീസ് സഹകരണത്തോടെ നന്മ ചാരിറ്റബിൾ ട്രസ്റ്റ് നേതൃത്വത്തിൽ ഇരിയ ഗവ.ഹൈസ്കൂളിൽ ലഹരി വിമുക്ത ക്യാമ്പ് നടത്തി


ഇരിയ : നന്മ ചാരിറ്റബിൾ ട്രസ്റ്റിൻ്റെ നേതൃത്വത്തിൽ അമ്പലത്തറ ശിശു സൗഹൃദ ജനമൈത്രി പോലിസിൻ്റെ സഹകരണത്തോടെ ഇരിയ ഗവ. ഹൈസ്കൂളിലെ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമായി ലഹരി വിമുക്ത ക്യാമ്പ് നടത്തി. കൂടെയുണ്ട് നാടിനൊപ്പം എന്ന മുദ്രവാക്യമുയർത്തിയാണ് വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരേ പരിപാടി സംഘടിപ്പിച്ചത്.അമ്പലത്തറ സർക്കിൾ ഇൻസ്പെക്ടർ ടി.കെ മുകുന്ദൻ ഉദ്ഘാടനം ചെയ്തു. എക്സൈസ് പ്രിവൻ്റീവ് ഓഫീസർ എൻ .ജി. രഘുനാഥ് വിഷയാവതരണം നടത്തി. നന്മ ചാരിറ്റബിൾ ട്രസ്റ്റ് പ്രസിഡൻറ് കെ.വി. ഗോപാലൻ, പ്രഥാനദ്ധ്യാപിക ഷോളി സെബാസ്റ്റ്യൻ, പി.ടി.എ.പ്രസിഡൻറ് ശിവരാജ് ,സുഗുണൻ പാറപ്പെരുതടി, വിനയൻ മാഷ്, അമ്പലത്തറ പോലീസ് സ്റ്റേഷൻ പി.ആർ. ഒ സുബാഷ് എന്നിവർ സംസാരിച്ചു. നന്മ ട്രസ്റ്റിൻ്റെ ചികിത്സാ സഹായവും ചടങ്ങിൽ വെച്ച് വിതരണം ചെയ്തു

No comments