Breaking News

കരിന്തളം കയനി സ്വദേശിയായ മധ്യവയസ്ക്കനെ കാണാതായതായി പരാതി


നീലേശ്വരം: കരിന്തളം കയനി സ്വദേശിയായ മധ്യവയസ്കനെ കാണാതായതായി പരാതി. കരിന്തളം കയനി താമസക്കാരനും ജോസ് പൊട്ടനാനിയിലിന്റെ മകനായ റോയ് ജോസ് (50) നെയാണ് കാണാതായത്. ഈ മാസം പത്താം തിയതി രാവിലെ 10 മണിക്ക് KL 11 E 4100 നമ്പർ ജീപ്പുമായി വീട്ടിൽ നിന്നും ഇറങ്ങിയതിന്, ശേഷം ഇതുവരെ തിരിച്ചെത്തിയില്ല എന്നതാണ് പരാതി. ബന്ധുവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ നീലേശ്വരം പോലീസ് കേസ് രജിസ്റ്റർ ചെയ്തു. വിവരം ലഭിക്കുന്നവർ നീലേശ്വരം പോലീസ് സ്റ്റേഷനിലോ ബന്ധുവിൻ്റെ ഫോൺ നമ്പരിലോ ബന്ധപ്പെടുക: ഫോൺ: 86062 01583

No comments