Breaking News

ജില്ലയിൽ അധ്യാപക ഒഴിവുകൾ


കാസർകോട് : എൽ.ബി.എസ്. എൻജിനിയറിങ് കോളേജിൽ കമ്പ്യൂട്ടർ സയൻസ് വിഭാഗത്തിൽ കരാർ അടിസ്ഥാനത്തിൽ അസിസ്റ്റന്റ് പ്രൊഫസറുടെ ഒഴിവ്.

കംപ്യൂട്ടർ സയൻസ് എൻജിനീയറിങിൽ ബി.ടെക്/എം.ടെക് യോഗ്യതയുള്ള ഉദ്യോഗാർഥികൾ 19-ന് രാവിലെ 10-ന് കോളേജിൽ നടത്തുന്ന എഴുത്ത് പരീക്ഷയിലും അഭിമുഖത്തിലും പങ്കെടുക്കണം. എല്ലാ അസൽ സർട്ടിഫിക്കറ്റുകളും ബയോഡാറ്റയും കൊണ്ടു വരണം. കോളേജ് വെബ്‌സൈറ്റ്: www.lbscek.ac.in. ഫോൺ:04994 250290.

മൊഗ്രാൽ : ജി.വി.എച്ച്.എസ്.എസിൽ വി.എച്ച്.എസ്.ഇ. വിഭാഗത്തിൽ വൊക്കേഷണൽ ടീച്ചർ എഫ്.ടി.സി.പി. (ഫീൽഡ് ടെക്‌നീഷ്യൻ കംപ്യൂട്ടിങ്‌ പെരിഫറൽസ്) തസ്തികയിൽ താത്കാലിക ഒഴിവുണ്ട്.

യോഗ്യത ഇലക്‌ട്രിക്കൽ ആൻഡ് ഇലക്‌ട്രോണിക്സ് എൻജിനിയറിങ് ബിരുദം അല്ലെങ്കിൽ ഇലക്‌ട്രോണിക്സ് ആൻഡ് ടെലികമ്യൂണിക്കേഷനിലുള്ള എൻജിനിയറിങ് ബിരുദം. അഭിമുഖം ബുധനാഴ്ച രാവിലെ 11-ന്. ഫോൺ: 9895224404.


കുഞ്ചത്തൂർ : ജി.വി.എച്ച്.എസ്.എസിൽ ഹൈസ്കൂൾ വിഭാഗത്തിൽ എച്ച്.എസ്.ടി. അറബിക് (പാർട്ട് ടൈം) ടീച്ചറുടെ ഒഴിവുണ്ട്. അഭിമുഖം 16-ന് രാവിലെ 10.30-ന്. ഫോൺ: 04998 278985.


കുണ്ടംകുഴി : ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ എൽ.പി.എസ്.ടി. (കന്നഡ) അധ്യാപക ഒഴിവുണ്ട്. അഭിമുഖം വ്യാഴാഴ്ച 10-ന്.


മുള്ളേരിയ : മുള്ളേരിയ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ വി.എച്ച്.എസ്.ഇ. വിഭാഗത്തിൽ ഇംഗ്ലീഷ് അധ്യാപക ഒഴിവുണ്ട്. അഭിമുഖം വെള്ളിയാഴ്ച രാവിലെ 10.30-ന്.


കുമ്പള : ഗവ.എച്ച്.എസ്.എസിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഒഴിവുള്ള കായികം, അറബിക് അധ്യാപക തസ്തികയിലേക്കുള്ള കൂടിക്കാഴ്ച 15-ന് രാവിലെ 10.30-ന്. 

No comments