Breaking News

എഡ്യൂക്കേഷൻ എംപ്ലോയീസ് ട്രസ്റ്റ് സംഘടിപ്പിച്ച ജേക്കബ് വർഗീസ് മാസ്റ്റർ അനുസ്മരണ പരിപാടി കാഞ്ഞങ്ങാട് നടന്നു 'സദ്ഭാവന അധ്യാപക' അവാർഡ് ജി.കെ ഗിരീഷും 'സഹകാരിത സമ്മാൻ' ഈസ്റ്റ് എളേരി ബാങ്കും ഏറ്റുവാങ്ങി


കാഞ്ഞങ്ങാട്: എഡ്യൂക്കേഷൻ എംപ്ലോയീസ് ട്രസ്റ്റ് കാസറഗോഡ് സംഘടിപ്പിച്ച  ജേക്കബ് വർഗീസ് മാസ്റ്റർ അനുസ്മരണ പരിപാടിയുടെ ഉദ്ഘാടനവും അദ്ദേഹത്തിന്റെ പേരിലുള്ള രണ്ടാമത് സദ്ഭാവന അധ്യാപക അവാർഡ് വിതരണവൂം  ഡിസി സി പ്രസിഡൻ്റ് പി കെ ഫൈസൽ നിർവഹിച്ചു . 10001 രൂപയുടെ രണ്ടാമത് സദ്ഭാവന അധ്യാപക അവാർഡ് ജി.കെ ഗിരീഷ് സ്വീകരിച്ചു . മികച്ച സഹകരണ ബാങ്കിനുള്ള 10001 രൂപയുടെ രണ്ടാമത് സഹകാരിത സമ്മാൻ മുൻ ഡിസി സി പ്രസിഡൻറ് ഹക്കിം കുന്നിൽ  ഈസ്റ്റ് എളേരി സർവ്വീസ് സഹകരണ ബാങ്കിന് സമർപ്പിച്ചു. കാഞ്ഞങ്ങാട് വ്യാപാരഭവനിൽ വച്ചാണ് ചടങ്ങ് സംഘടിപ്പിച്ചത്.

ട്രസ്റ്റ് ചെയർമാൻ അലോഷ്യസ് ജോർജ് അദ്ധ്യക്ഷനായിരിന്നു. അവാർഡ് ജേതാക്കളെ ട്രസ്റ്റ് രക്ഷാധികാരി ടി കെ എവുജിൻ പരിചയപ്പെടുത്തി.   ഡിസിസി സെക്രട്ടറി പി വി സുരേഷ് വിരമിച്ച സൊസൈറ്റി ഡയറക്ടർ ലിസി ജേക്കബിന് ഉപഹാരം നൽകി.

 ട്രസ്റ്റ് കൺവീനർ ജോർജ്കുട്ടി ജോസഫ്, ട്രഷറർ, ജയൻ സി ഇ,മണ്ഡലം കോൺഗ്രസ് പ്രസിഡൻറ് കെ പി ബാലകൃഷ്ണൻ, ട്രസ്റ്റ് രക്ഷാധികാരികളായ കുഞ്ഞിക്കണ്ണൻ കരിച്ചേരി, കെ പി മുരളീധരൻ,   കെ പി എസ് ടി എ സംസ്ഥാന സെക്രട്ടറി ജി കെ ഗിരിജ,  കെ എസ് എസ് പി എ ജില്ലാ സെക്രട്ടറി എം കെ ദിവാകരൻ, ഒന്നാം സദ്ഭാവന അവാർഡ് ജേതാവ് കെ സി സെബാസ്റ്റൃൻ, ശ്രീകൃഷ്ണ അഗിത്തായ,  പി നാരായണൻ അടിയോടി, എൽ വസന്തൻ,  കെ സുരേന്ദ്രൻ,  കെ ജെ തോമസ്,  പി ടി ബെന്നി എന്നിവർ സംസാരിച്ചു.

അവാർഡ് വിതരണ യോഗത്തിന് മുമ്പായി 2മണിക്ക്   എഡ്യൂക്കേഷൻ എംപ്ലോയീസ് ട്രസ്റ്റിന്റെ    ജനറൽ ബോഡി യോ യോഗം  നടത്തി. പ്രവർത്തന റിപ്പോർട്ടൂം വരവ് ചെലവ് കണക്ക് യോഗം  അംഗീകരിച്ചു. 

ഡിസ്ട്രിക്ട് എഡ്യൂക്കേഷൻ ഡിപ്പാർട്ട്മെൻറ് എംപ്ലോയീസ് കോ -ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ചീഫ് പ്രമോട്ടറും പ്രസിഡന്റും ജി എസ് ടി യു സംസ്ഥാന നേതാവുമായിരുന്നു ജേക്കബ് വർഗീസ് മാസ്റ്ററുടെ

 അനുസ്മരണത്തിനും  അദ്ദേഹത്തിന്റെ പേരിലുള്ള അവാർഡുകൾ നൽകുന്നതിനും മറ്റ് വിദ്യാഭ്യാസപരമായ പ്രവർത്തനങ്ങൾ നടത്തുന്നതിനും വേണ്ടി  2021 ൽ രൂപീകരിച്ചതാണ് എഡ്യൂക്കേഷൻ എംപ്ലോയീസ് ട്രസ്റ്റ് കാസറഗോഡ്.




No comments