Breaking News

വിവിധ രംഗങ്ങളിൽ ഉന്നത വിജയം നേടിയവർക്ക് ബളാൽ ഇടവകയുടെ ആദരവ്


ബളാൽ: വിവിധ രംഗങ്ങളിൽ ഉന്നത വിജയം നേടിയവരെ ബളാൽ ഇടവകയുടെ ആദരവും ആശംസകളും.  എൻജിനീയറിങ് എൻട്രൻസ് പരീക്ഷയിൽ കാസർഗോഡ് ജില്ലയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയ അജയ് കൃഷ്ണൻ, ചാർട്ടേഡ് അക്കൗണ്ട്  പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ യദുകൃഷ്ണൻ, കെസിവൈഎം സംസ്ഥാന തലത്തിൽ നടത്തിയ ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ അമലു തേക്കുംകാട്ടിൽ, ഡെൽമ പുതുപ്പറമ്പിൽ, കെസിവൈഎം സംസ്ഥാനതല ആന്തം മത്സരത്തിൽ വിജയം നേടിയ ദിയ തേക്കുംകാട്ടിൽ, സാറാ കളരിക്കൽ, അരുൺ മറ്റ പള്ളിയിൽ എന്നിവരെ മെമെന്റോ നൽകി ബളാൽ ഇടവക വികാരി ഫാദർ ജോർജ് ഇലവും കുന്നേൽ അനുമോദിച്ചു. കൂടാതെ ജില്ലാതല ദീപിക കളറിംഗ് മത്സരത്തിൽ എൽപി  വിഭാഗത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കിയ ക്രിസ്റ്റീന ഷിബു മുല്ലൂർ പീടികയിൽ, കെസിവൈഎം ഫൊറോന തല ഓണപ്പാട്ട് മത്സരത്തിൽ സമ്മാനം നേടിയ  ടീന കരിൻ തോളിൽ, സോനാ ചെരു വേലിൽ, ആൽബർട്ട് കണ്ടെത്തി കര, ദിയ തേക്കിൻകാട്ടിൽ എന്നിവരെ ഉപഹാരം നൽകി ബളാൽ ഇടവക വികാരി ഫാദർ ജോർജ് ഇലവും കുന്നേൽ അനുമോദിച്ചു. അനുമോദന ചടങ്ങിൽ ഷാജൻ പൈങ്ങോട്ട് അധ്യക്ഷത വഹിച്ചു. ആശംസകൾ അർപ്പിച്ചുകൊണ്ട് അമൽ, കുഞ്ഞികൃഷ്ണൻ  എന്നിവർ സംസാരിച്ചു. അജയ് കൃഷ്ണൻ, യദുകൃഷ്ണൻ,അമലു  തേക്കുംകാട്ടിൽ, എന്നിവർ അനുമോദനത്തിന് നന്ദി പറഞ്ഞുകൊണ്ട് തങ്ങളുടെ അനുഭവങ്ങൾ പങ്കുവെച്ചു.  എബ്രഹാം തേക്കുംകാട്ടിൽ സ്വാഗതം ആശംസിക്കുകയും സുനിൽ കണ്ടത്തിൽ നന്ദി പറയുകയും ചെയ്തു.















No comments