Breaking News

തൃക്കണ്ണാട് ക്ഷേത്രത്തിന് സമീപം അപകടത്തിൽപ്പെട്ട ബൈക്കിൽ നിന്നും എംഡിഎംഎയുമായി ഒരാൾ അറസ്റ്റിൽ


തൃക്കണ്ണാട് ക്ഷേത്രത്തിന് സമീപം കാല്‍നട യാത്രകാരനെ ഇടിച്ചു അപകടം വരുത്തിയ ബൈക്ക് ഓടിച്ചിരുന്നരുന്നയാളില്‍ നിന്നും 13.39 ഗ്രാം എംഡിഎംഎ ബേക്കല്‍ പോലീസ് പിടികൂടി. ബൈക്ക് ഓടിച്ചിരുന്നയാളുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ പോലീസ് ഇയാളെ വിശദമായി പരിശോധിച്ചപ്പോഴാണ് മയക്കുമരുന്ന് കണ്ടെത്തിയത്. പയ്യന്നൂര്‍ പെരുമ്പ സ്വദേശി അബ്ദുല്‍ സാബിര്‍ എസ് സി (36)ആണ് അറസ്റ്റിലായത്. ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേന ഐപിഎസിന്റെ നേതൃത്വത്തില്‍ നടക്കുന്ന ഓപ്പറേഷന്‍ ക്ലീന്‍ കാസര്‍കോടിനോടനുബന്ധിച്ച് ബേക്കല്‍ ഡിവൈഎസ്പി സുനില്‍ കുമാര്‍ സി കെയുടെ നിര്‍ദ്ദേശാനുസരണം ബേക്കല്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ലഹരിമരുന്ന് വേട്ട ശക്തമാക്കിയിരുന്നു. എസ് ഐമാരായ രജനീഷ് എം., സാലിം കെ എന്നിവരുടെ നേതൃത്വത്തിലായിരുന്നു എംഡിഎംഎ പിടികൂടി പ്രതിയെ അറസ്റ്റ് ചെയ്തത്. സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ സന്തോഷ് കെ ഡോണ്‍ സനീഷ് കുമാര്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ ഹരീഷ് വര്‍മ്മ, റിനീത്, സാനിഷ്, സരീഷ് എന്നിവര്‍ സംഘത്തില്‍ ഉണ്ടായിരുന്നു.

No comments