Breaking News

മൂന്ന് വർഷം മുമ്പ് കാണാതായ 
ചീമേനി സ്വദേശിയെ കണ്ടെത്തി

 


കാസർകോട്‌ : ചീമേനിയിൽ നിന്ന്‌ മൂന്നുവർഷം മുമ്പ്‌ കാണാതായ ആളെ മഹാരാഷട്രയിൽ നിന്ന്‌ ക്രൈംബ്രാഞ്ച്‌ കണ്ടെത്തി.
ജില്ലയിൽനിന്ന്‌ കാണാതായവരുടെ കേസ്‌ അന്വേഷണത്തിലാണ്‌ ചീമേനി കൂളിയാട്‌ സ്വദേശി ഉസ്മാനെ മഹാരാഷട്ര കോലാപ്പൂർ ശിവാജി നഗറിൽ നിന്ന്‌ കണ്ടെത്തിയത്‌. കാണാതായ ആൾക്കാരെ കണ്ടെത്തുന്നതിനായി ജില്ല പൊലീസ്‌ മേധാവി ഡോ. വൈഭവ് സക്‌സേനയുടെ നിർദേശപ്രകാരം ജില്ലാ ക്രൈംബ്രാഞ്ച്‌ ഡിവൈഎസ്പി സതീഷ് ആലക്കലിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം നടത്തിയ അന്വേഷണത്തിലാണ്‌ 2019 ൽ കാണാതായ ഉസ്മാനെ കണ്ടെത്തിയത്‌.
എസ്‌ഐ ലക്ഷ്മി നാരായണൻ, സിവിൽ പൊലീസ് ഓഫീസർമാരായ രതീഷ് മാലാപ്പ്, ശ്രീജിത്ത് പെരുമ്പള എന്നിവർ പൊലീസ്‌ സംഘത്തിലുണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഉസ്മാനെ സ്വന്തം ഇഷ്ടപ്രകാരം വിട്ടു.


No comments