Breaking News

'ക്ലീൻ കേരള' സ്ക്കൂളുകളിൽ ലഹരി വിരുദ്ധ ക്ലാസുമായി വെള്ളരിക്കുണ്ട് ജനമൈത്രി പോലീസ് ബളാൽ, വെള്ളരിക്കുണ്ട് , എടത്തോട് സ്ക്കൂളുകളിൽ ക്ലാസ് നടത്തി



വെള്ളരിക്കുണ്ട്: ലഹരിക്കെതിരെ ബളാൽ ഗവ ഹയർ സെക്കൻ്ററി സ്കൂളിൽ വെള്ളരിക്കുണ്ട് ജനമൈത്രി ശിശു സൗഹൃദ പോലീസ് സ്റ്റേഷന്റെ ആഭിമുഖ്യത്തിൽ ഹൈ സ്കൂൾ, ഹയർ സെക്കന്ററി വിദ്യാർത്ഥികൾക്ക്  ലഹരി വിരുദ്ധ സെമിനാർ നടത്തി.  വാർഡ് മെമ്പർ സന്ധ്യ ശിവൻ  അധ്യക്ഷ സ്ഥാനം വഹിച്ച ചടങ്ങ് SMC ചെയർമാൻ കൃഷ്ണൻ കെ ഉൽഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പാൾ മനോജ്‌ കുര്യൻ, എച്ച് എം ബിന്ദു ജോസ്,സ്റ്റാഫ്‌ സെക്രട്ടറി വസന്തകുമാർ, അധ്യാപകരായ മോളി കെ ടി,ജിഷ, ചാന്ദിനി, ജനമൈത്രി ബീറ്റ് ഓഫിസർ അനൂപ് എൻ പി എന്നിവർ സംസാരിച്ചു.ജനമൈത്രി ബീറ്റ് ഓഫിസർ ഷിജിത്ത് പി ക്ലാസ്സ്‌ നയിച്ചു.

ജനമൈത്രി പോലീസ് വെള്ളരിക്കുണ്ട്

വെള്ളരിക്കുണ്ട് ലിറ്റിൽ ഫ്‌ളവർ യു പി സ്കൂളിൽ ഗാന്ധിജയന്തിയോടനുബന്ധിച്ച് മുഖ്യമന്ത്രിയുടെ ലഹരി വിരുദ്ധ സന്ദേശത്തിനുശേഷം  കുട്ടികൾക്കും രക്ഷിതാക്കൾക്കുമായി ലഹരി വിരുദ്ധ ക്ലാസ് നടത്തി.വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടറും കമ്മ്യൂണിറ്റി റിലേഷൻ ഓഫിസറുമായ രജികുമാർ എം യോദ്ധാവ് പദ്ധതിയെ കുറിച്ച് വിശദീകരണം നടത്തി. ACWO സരിത ക്ലാസ്സ്‌ കൈകാര്യം ചെയ്തു. എച്ച്.എം ദേവസ്യ, അധ്യാപകരായ ജോളി, മനോജ്‌ എന്നിവർ സംസാരിച്ചു.

ഇടത്തോട് ശാന്ത മെമ്മോറിയൽ ഗവ. യു പി സ്കൂളിൽ ഗാന്ധിജയന്തിയോടനുബന്ധിച്ച് മുഖ്യമന്ത്രിയുടെ ലഹരി വിരുദ്ധ സന്ദേശത്തിനുശേഷം  കുട്ടികൾക്കും രക്ഷിതാക്കൾക്കുമായി ലഹരി വിരുദ്ധ ക്ലാസ് നടത്തി.അധ്യാപകരായ സത്യനാരായണൻ, ശശി, ജനമൈത്രി ബീറ്റ് ഓഫിസർ അനൂപ് എൻ പി തുടയവർ ചടങ്ങിൽ സംബന്ധിച്ചു. ജനമൈത്രി ബീറ്റ് ഓഫിസർ ഷിജിത്ത് പി ക്ലാസ്സ്‌ എടുത്തു.രക്ഷിതാക്കളുൾപ്പെടെ 150ഓളം പേർ ക്ലാസ്സിൽ പങ്കെടുത്തു



 

No comments