Breaking News

17 വർഷത്തെ സൈനിക സേവനത്തിന് ശേഷം നാട്ടിൽ തിരിച്ചെത്തിയ വെസ്റ്റ് എളേരി പറമ്പയിലെ റിൻസ് അബ്രാഹത്തിന് സൈനിക കൂട്ടായ്മയുടെ സ്വീകരണം


വെള്ളരിക്കുണ്ട് : 17 വർഷത്തെ സൈനിക സേവനത്തിന് ശേഷം നാട്ടിൽ തിരിച്ചെത്തിയ വെസ്റ്റ് എളേരി പറമ്പയിലെ റിൻസ് അബ്രാഹത്തിന് കാസർകോട് ജില്ലയിലെ സൈനിക കൂട്ടായ്മയായ സോൾജിയസ് ഓഫ് കെ എൽ ഫോർട്ടി വെൽഫെയർ സൊസൈറ്റിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി  ഇരുപതോളം പേർ പങ്കെടുത്ത ചടങ്ങിൽ സൊസൈറ്റി പ്രസിഡണ്ട് ശശിധരൻ വി പൊന്നാട അണിയിച്ച് ആദരിച്ചു. കൂട്ടായ്മ വൈസ് പ്രസിഡണ്ട് വിനു പി വി മോമെന്റോ നൽകി ജിസ്മോൻ ആന്റണി നന്ദിയും അറിയിച്ചു






No comments