Breaking News

ഇൻസ്റ്റഗ്രാമിൽ പോസ്റ്റുകളുടെ ലൈക്കും വ്യൂസും ഇനി മറച്ചുവയ്ക്കാം; ചെയ്യേണ്ടത് ഇത്രമാത്രം


ആഗോളതലത്തില്‍ ദശലക്ഷങ്ങളോളം ഉപയോക്താക്കളുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമാണ് ഇന്‍സ്റ്റഗ്രാം. മെറ്റയുടെ കീഴിലുള്ള ആപ്ലിക്കേഷനില്‍ വീഡിയോകള്‍, ചിത്രങ്ങള്‍ എന്നിവയെല്ലാം പങ്കുവയ്ക്കാന്‍ സാധിക്കും.


ഉപയോക്താക്കള്‍ക്ക് വ്യൂസും ലൈക്കുമെല്ലാം മറ്റുള്ളവരില്‍ നിന്ന് മറച്ചുവയ്ക്കാവുന്ന സവിശേഷ അടുത്തിടെ കമ്ബനി അവതരിപ്പിച്ചിരുന്നു. എങ്ങനെയെന്ന് പരിശോധിക്കാം.


മറ്റുള്ളവരുടെ പോസ്റ്റുകളിലെ ലൈക്കുകളും വ്യൂസും എങ്ങനെ മറച്ചു വയ്ക്കാം


മറ്റുള്ളവരുടെ പോസ്റ്റുകളിലെ ലൈക്കും വ്യൂസുമെല്ലാം മറച്ച്‌ വയ്ക്കാന്‍ എളുപ്പത്തില്‍ കഴിയും. ഇതിനായി നിങ്ങളുടെ ഇന്‍സ്റ്റഗ്രാം പ്രൊഫൈല്‍ (Profile) തുറക്കുക. വലതുമൂലയിലുള്ള മൂന്ന് ഡോട്ടുകളില്‍ ക്ലിക്ക് ചെയ്ത് സെറ്റിങ്സ് (Settings) ഓപ്ഷന്‍ തിരഞ്ഞെടുക്കുക.


ശേഷം പ്രൈവസിയില്‍ (Privacy) ക്ലിക്ക് ചെയ്യുക. പിന്നീട് പോസ്റ്റ്സ് (Posts) തിരഞ്ഞെടുക്കുക. പിന്നീട് ഹൈഡ് ലൈക്ക് ആന്‍ഡ് വീഡിയോ കൗണ്ട്സ് (Hide like and video counts) എന്നൊരു ഓപ്ഷന്‍ കാണാന്‍ സാധിക്കും. അത് ഓണ്‍ ചെയ്താല്‍ മതിയാകും.


സ്വന്തം പോസ്റ്റുകളുടെ ലൈക്കുകളും വ്യൂസും എങ്ങനെ മറച്ചുവയ്ക്കാം


ഇതിനായി പോസ്റ്റ് ചെയ്യുന്നതിന് തൊട്ടു മുന്‍പ് അഡ്വാന്‍സ്ഡ് സെറ്റിങ്സ് (Advanced Settings) എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കുക. ശേഷം ഹൈഡ് ലൈക്ക് ആന്‍ഡ് വ്യു കൗണ്ട്സ് ഓണ്‍ ദിസ് പോസ്റ്റ് (Hide like and view counts on this post) എന്നതില്‍ ക്ലിക്ക് ചെയ്യുക. ഷെയര്‍ ചെയ്തുകഴിഞ്ഞ പോസ്റ്റിലെ ലൈക്കും വ്യൂസും മറച്ചുവയ്ക്കാന്‍ കഴിയും. പോസ്റ്റ് സെലക്‌ട് ചെയ്തതിന് ശേഷം വലതു മൂലയിലുള്ള മൂന്ന് ഡോട്ടുകളില്‍ ക്ലിക്ക് ചെയ്യുക. ഹൈഡ് ലൈക്ക് കൗണ്ട് (Hide Like Count) എന്ന ഓപ്ഷനില്‍ ടിക്ക് ചെയ്യുക.


No comments