നാട്ടക്കൽ, പുഞ്ച , മാലോം യൂണിറ്റുകളിൽ കെ എസ് ടി എ വാർഷിക സമ്മേളനം പൂർത്തിയായി
മാലോം : കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ കെ എസ് ടി എ നാട്ടക്കൽ , പുഞ്ച , മാലോം യൂണിറ്റുകളിൽ വാർഷിക സമ്മേളനം പൂർത്തിയായി.
എ എൽപിഎസ് നാട്ടക്കല്ലിൽ ചേർന്ന യൂണിറ്റ് സമ്മേളനം ഉപജില്ല ജോയിൻ സെക്രട്ടറി കെ ഭാഗ്യേഷ് ഉദ്ഘാടനം ചെയ്തു. വിജയകുമാരി കെ അധ്യക്ഷത വഹിച്ചു. ബീന ബി , ഷൈജു സി , പിഎം ശ്രീധരൻ , ബിജു എം എന്നിവർ സംസാരിച്ചു. ബീന ബി യെ പുതിയ യൂണിറ്റ് കൺവീനറായി തെരഞ്ഞെടുത്തു.
പുഞ്ച യൂണിറ്റ് സമ്മേളനം ഉപജില്ലാ ട്രഷറർ ഷൈജു സി ഉദ്ഘാടനം ചെയ്തു. റീന കെ അധ്യക്ഷത വഹിച്ചു. ഇർഫാന സിപി , വീണ എ വി ശ്രീധരൻ പി എം , എം ബിജു എന്നിവർ സംസാരിച്ചു. റീന കെ എ പുതിയ യൂണിറ്റ് കൺവീനറായി തെരഞ്ഞെടുത്തു.
ജിഎച്ച്എസ്എസ് മാലോത്ത് ചേർന്ന യൂണിറ്റ് സമ്മേളനം സെക്രട്ടറി ഭാഗ്യേഷ് കെ ഉദ്ഘാടനം ചെയ്തു. ജിൻസ് ജോസഫ് അധ്യക്ഷത വഹിച്ചു. പി എം ശ്രീധരൻ , പ്രസാദ് എംകെ , ഷൈജു സി , ബിജു എം എന്നിവർ സംസാരിച്ചു. പുതിയ യൂണിറ്റ് കൺവീനർ ആയി അരുൺ ബി നായരെ തെരഞ്ഞെടുത്തു.
No comments