Breaking News

നാട്ടക്കൽ, പുഞ്ച , മാലോം യൂണിറ്റുകളിൽ കെ എസ് ടി എ വാർഷിക സമ്മേളനം പൂർത്തിയായി

മാലോം : കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ കെ എസ് ടി എ നാട്ടക്കൽ ,  പുഞ്ച ,  മാലോം  യൂണിറ്റുകളിൽ വാർഷിക സമ്മേളനം പൂർത്തിയായി. 

എ എൽപിഎസ് നാട്ടക്കല്ലിൽ ചേർന്ന യൂണിറ്റ് സമ്മേളനം ഉപജില്ല ജോയിൻ സെക്രട്ടറി കെ ഭാഗ്യേഷ് ഉദ്ഘാടനം ചെയ്തു. വിജയകുമാരി കെ അധ്യക്ഷത വഹിച്ചു. ബീന ബി ,  ഷൈജു സി ,  പിഎം ശ്രീധരൻ ,  ബിജു എം  എന്നിവർ സംസാരിച്ചു. ബീന ബി യെ പുതിയ യൂണിറ്റ് കൺവീനറായി തെരഞ്ഞെടുത്തു. 

പുഞ്ച യൂണിറ്റ് സമ്മേളനം ഉപജില്ലാ ട്രഷറർ ഷൈജു സി ഉദ്ഘാടനം ചെയ്തു. റീന കെ അധ്യക്ഷത വഹിച്ചു. ഇർഫാന സിപി , വീണ എ വി  ശ്രീധരൻ പി എം , എം ബിജു എന്നിവർ സംസാരിച്ചു. റീന കെ എ പുതിയ യൂണിറ്റ് കൺവീനറായി തെരഞ്ഞെടുത്തു.

ജിഎച്ച്എസ്എസ് മാലോത്ത് ചേർന്ന യൂണിറ്റ് സമ്മേളനം സെക്രട്ടറി ഭാഗ്യേഷ് കെ ഉദ്ഘാടനം ചെയ്തു.  ജിൻസ് ജോസഫ് അധ്യക്ഷത വഹിച്ചു. പി എം ശ്രീധരൻ ,  പ്രസാദ് എംകെ , ഷൈജു സി ,  ബിജു എം എന്നിവർ സംസാരിച്ചു. പുതിയ യൂണിറ്റ് കൺവീനർ ആയി അരുൺ ബി നായരെ തെരഞ്ഞെടുത്തു.

No comments