കള്ളാറിൽ വെച്ച് നടക്കുന്ന അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ കാസറഗോഡ് ജില്ലാ സമ്മേളനത്തിൻ്റെ ഭാഗമായി ആനക്കല്ലിൽ സൗഹൃദ സദസ്സ് സംഘടിപ്പിച്ചു
അമ്പലത്തറ: ഒക്ടോബർ 16, 17 തീയ്യതികളിൽ കള്ളാറിൽ വെച്ച് നടക്കുന്ന അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ കാസറഗോഡ് ജില്ലാ സമ്മേളനത്തിൻ്റെ ഭാഗമായി ആനക്കല്ല് - പാറപ്പള്ളി യൂണിറ്റുകൾ സംയുക്തമായി സംഘടിപ്പിച്ച സൗഹൃദ സദസ്സ് AlDWA ജില്ലാ ജോ. സെക്രട്ടറി സുനു ഗംഗാധരൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗം എം.ലക്ഷ്മി മുഖ്യാതിഥിയായി പങ്കെടുത്ത പരിപാടിയിൽ പാറപ്പള്ളി യൂണിറ്റ് പ്രസിഡൻ്റ് രഞ്ജിനി ശശീന്ദ്രൻ അദ്ധ്യക്ഷയായി. AlDWA പനത്തടി ഏരിയാ ജോ. സെക്രട്ടറി അഡ്വ. ടിറ്റി മോൾ.കെ.ജൂലി, ഏഴാംമൈൽ വില്ലേജ് സെക്രട്ടറി സവിത രാജൻ, ലോക്കൽ സെക്രട്ടറി സി.ബാബുരാജ് , ലോക്കൽ കമ്മറ്റി അംഗങ്ങളായ പി.നാരായണൻ, പി.അപ്പക്കുഞ്ഞി എന്നിവർ സംസാരിച്ചു. വനിതകളുടെ കസേരക്കളി, കുപ്പിയിൽ വെള്ളം നിറയ്ക്കൽ, നാടൻപാട്ട്, വിപ്ലവ ഗാനം എന്നിവ മത്സരാടിസ്ഥാനത്തിൽ നടത്തി. മുപ്പതിലധികം വനിതകൾ അണിനിരന്ന സോളോ ഡാൻസ് ഗ്രൂപ്പും അരങ്ങേറി. പരിപാടിയിൽ പങ്കെടുത്ത മുഴുവനാളുകൾക്കും പായസവും വിതരണം ചെയ്തു. സംഘാടക സമിതി ചെയർമാൻ സുനിൽ പാറപ്പള്ളി സ്വാഗതവും കൺവീനർ വന്ദന.ടി.പി നന്ദിയും പറഞ്ഞു.
No comments