Breaking News

കോടോം-ബേളൂരിലെ ഊരുകളിൽ അടുക്കള കൃഷി സജീവമാക്കി കുടുംബശ്രീ മിഷൻ


കാലിച്ചാനടുക്കം: കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ കോടോം-ബേളൂർ സി ഡി എസ് കൃഷി വകുപ്പിന്റെ സഹകരണത്തോടെ പഞ്ചായത്തിൽ നടപ്പിലാക്കുന്ന "ഞാനും എന്റെ ഊരും കൃഷിയിലേക്ക് " എന്ന ജനകീയ ക്യാമ്പയിൻ ശ്രദ്ധേയമാകുന്നു.

ഊരുമൂപ്പൻമാരും , പ്രമോട്ടർമാരും പഞ്ചായത്ത് മെമ്പർമാരും സജീവമായി പദ്ധതി ഏറ്റെടുത്തതോടെ ഊരുകളിലെ അടുക്കളത്തോട്ടങ്ങൾ ശ്രദ്ധേയമാവുകയാണ്.

      ചെങ്കൽപാറ പ്രദേശത്താണ് മിക്ക ഊരുകളുമുള്ളത്. കൃഷിചെയ്യാനുള്ള ഭൂമിയുടെ അപര്യാപ്തതയും ആവശ്യത്തിന് ജലസേചന സൗകര്യമില്ലാത്തതും മൂലം കൃഷിയിൽ നിന്ന് മാറി നിൽക്കുന്ന ആദിവാസി കുടുംബങ്ങളെ വീട്ടാവശ്യത്തിനുള്ള പച്ചക്കറി ഉത്പാദിപ്പിക്കാനും കുടുംബശ്രീ സി ഡി എസിന് കീഴിൽ കൂടുതൽ JLGകൾ രൂപീകരിക്കുകയുമായിരുന്നു പദ്ധതി ലക്ഷ്യം.   

ക്യാമ്പയിൻ കഴിഞ്ഞ വാർഡുകളിൽ മികച്ച നേട്ടമാണ് പദ്ധതിയിലൂടെ കൈവരിച്ചത്. വീട്ടാവശ്യത്തിനുള്ള പച്ചക്കറി ഊരുകളിൽ വിളവെടുപ്പു തുടങ്ങിയതോടെ മറ്റു എല്ലാ വാർഡുകളിലും ക്യാമ്പയ്ൻ പ്രവർത്തനം സജീവമായി. അഞ്ച്, ആറ്, പതിനൊന്ന്, പതിമൂന്ന്, പതിനാല്, പതിനാറ് വാർഡുകളിലാണ് ക്യാമ്പയിൻ തുടങ്ങിയത്.

    ഞാനും എന്റെ ഊരും ജനകീയ ക്യാമ്പയിന്റെ പതിമൂന്നാം വാർഡ് തല ഉത്ഘാടനം സി.ഡി എസ് ചെയർ പേഴ്സൺ ബിന്ദു കൃഷ്ണന്റെ അദ്ധ്യക്ഷതയിൽ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീജ മനോജ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മെമ്പർ നിഷ അനന്ദൻ വിത്തുവിതരണവും , ആനിമേറ്റർ രാധിക രതീഷ് പദ്ധതി വിശദീകരണവും നടത്തി. ഊരുമൂപ്പൻ കുഞ്ഞികൃഷ്ണൻ , അജിത, കെ വി തങ്കമണി തുടങ്ങിയവർ സംസാരിച്ചു. വിലാസിനി സ്വാഗതവും അനിത നന്ദിയും പറഞ്ഞു.

    പതിനൊന്നാം വാർഡിൽ നടന്ന ക്യാമ്പയിൻ ഉത്ഘാടനം കോട്ടപ്പാറ ഊരിൽ സി.ഡി എസ് ചെയർ പേഴ്സൺ ബിന്ദു കൃഷ്ണന്റെ അദ്ധ്യക്ഷതയിൽ പഞ്ചായത്ത് അംഗം ബിന്ദു കൃഷ്ണൻ ഉത്ഘാടനം ചെയ്തു. പതിമൂന്നാം വാർഡ് മെമ്പർ നിഷ അനന്ദൻ വിത്ത് വിതരണവും അനിമേറ്റർ രാധിക രതീഷ് പദ്ധതി വിശദീകരണവും നടത്തി. ഊരുമൂപ്പൻ സന്തോഷ് കോട്ടപ്പാറ, തങ്കമണി, സി.ഡി.എസ് അംഗം ശാന്ത, പട്ടിക വർഗ്ഗ പ്രമോട്ടർ സിനി, ആശാവർക്കർ തങ്കമണി, ജനകി , ആർ സി ബിന്ദു തുടങ്ങിയവർ സംസാരിച്ചു.

  സി.ഡി എസ് മെമ്പർ സുജാത സ്വാഗതവും റീന നന്ദിയും പറഞ്ഞു

 19 വാർഡുകൾ ഉള്ള കോടോം-ബേളൂർ പഞ്ചായത്തിലെ അനുമോൾ ,രാധിക രതീഷ് എന്നീ ആനിമേറ്റർമാർക്കാണ് ക്യാമ്പയ്ൻറ ചുമതല

No comments