Breaking News

ക്ഷേത്രത്തിലെ ചിട്ടിപ്പണം കൊടുക്കുമ്പോൾ കള്ളനോട്ടുകൾ തിരുകി നൽകി, പാണത്തൂർ സ്വാദേശിയായ പ്രതി ക്രൈംബ്രാഞ്ചിന്റെ പിടിയിൽ




വെള്ളരിക്കുണ്ട് : ക്ഷേത്രത്തിൽ നടത്തിയ ചിട്ടിപ്പണം കെട്ടിക്കൊടുക്കുമ്പോൾ കള്ളനോട്ടുകൾ തിരുകിയെന്ന കേസിലെ പ്രതിയെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. ചിട്ടപ്പണത്തിൽ 500 രൂപയുടെ നോട്ടുകൾ തിരുകിയതിന് പാണത്തൂർ ചാമുണ്ഡിക്കുന്ന് ഗാന്ധിപുരത്തെ എൻ.രതീഷിനെ (41) ആണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്.




ഹൊസ്ദുർഗ് പോലീസാണ് 2019-ൽ കേസ് രജിസ്റ്റർ ചെയ്തത്. ചിട്ടപ്പണം ബാങ്കിൽ അടക്കാൻ കൊണ്ടുപോയപ്പോഴാണ് 500 രൂപയുടെ അഞ്ച് കള്ളനോട്ട് ശ്രദ്ധയിൽ പെട്ടത്. ചിട്ടിപ്പണം കൈമാറിയത് രതീഷാണെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി. പ്രതി പെട്രോൾപമ്പിലും മദ്യഷാപ്പിലും കള്ളനോട്ട് നൽകിയതായും അന്വേഷണസംഘം കണ്ടെത്തി. ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ ശിവമോഗയിൽനിന്നാണ് അറസ്റ്റ് ചെയ്തത്.




ഡിവൈ.എസ്.പി. എം. സുനിൽ കുമാർ, ഇൻസ്‌പെക്ടർ കെ. കൃഷ്ണൻ, എസ്.ഐ.മാരായ എം. മനോജ്, പി. രവീന്ദ്രൻ, സീനിയർ സിവിൽ പോലീസ് ഓഫീസർ കെ.വി. ലതീഷ് എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്ന

No comments