Breaking News

ആദിവാസികൾക്ക് കൃഷി ഭൂമി ലഭിക്കാത്തതിന് തടസ്സം നിൽക്കുന്നത് ജില്ലാ കളക്ടറും പരപ്പ ട്രൈബൽ ഓഫീസറും: ഗോത്രജനത നേതാവ് കൃഷ്ണൻ പരപ്പച്ചാൽ


കാസർഗോഡ് : പത്തു സെന്റിന് മുകളിൽ ഭൂമിയിമില്ലാത്ത മുഴുവൻ ആദിവാസി കുടുംബങ്ങൾക്കും കൃഷി ഭൂമി നൽകാനുള്ള "ആശിക്കും ഭൂമി ആദിവാസിക്ക് " എന്ന പദ്ധതി പ്രകാരം അർഹരായ കുടുംബങ്ങൾക്ക് ഒരേക്കർ കൃഷി ഭൂമി നൽകുന്നതിന് ജില്ലയിൽ തടസ്സം നിൽക്കുന്നത് ജില്ലാ കളക്ടറും, പരപ്പ ട്രൈബൽ ഓഫീസറുമാണെന്ന് ഗോത്ര ജനത നേതാവ് കൃഷ്ണൻ പരപ്പച്ചാൽ പറഞ്ഞു.
ആദിവാസികൾക്ക് കൃഷിഭൂമി നൽകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ആറ് വർഷത്തോളമായി ജില്ലയിൽ സമര രംഗത്തുള്ള ആദിവാസികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് ആർ .എസ്. പി ജില്ലാ കമ്മിറ്റി ഗോത്ര ജനതയുടെ പിന്തുണയോടെ കളക്ട്രേറ്റ് പടിക്കൽ സംഘടിപ്പിച്ച 24 മണിക്കൂർ ഉപവാസ സത്യാഗ്രഹ സമരത്തിൽ അദ്ധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമരം ആർ എസ് പി ജില്ലാ സെക്രട്ടറി ഹരീഷ് ബി നമ്പ്യാർ ഉത്ഘാടനം ചെയ്തു. ആദിവാസി ദലിത് പിന്നോക്ക വിഭാഗങ്ങളുടേയും, സാധാരണക്കാരന്റെയും പ്രശ്നങ്ങൾ കേൾക്കാൻ പോലും തയ്യാറാവാത്ത ഭരണകൂടത്തിന്റെ ജന്മിത്വ നിലപാടാണ് ആദിവാസി കൃഷിഭൂമി നൽകുന്നതിന് ഫണ്ടടക്കം എല്ലാ കാര്യങ്ങളും ശരിയായിട്ടും കൃഷി ഭൂമി നൽകാതെ അഞ്ച് സെന്റിലും ഇരുപത് സെൻറ്റിലും ഫ്ലാറ്റിലും ആദിവാസികളെ ഒതുക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ആർ എസ് പിയെ പ്രതിനിധീകരിച്ച് നിതിൻ, ശ്രീകാന്ത്, റിജോ, മാത്യു കളത്തൂര് എന്നിവരും ഗോത്ര ജനതയെ പ്രതിനിധീകരിച്ച് രമേശൻ മലയാറ്റുക ര , സുമേഷ് കൊന്നക്കാട്, കൃഷ്ണൻ വെള്ളാല , നാരായണൻ കാവുംങ്കാൽ തുടങ്ങിയവരാണ് ഉപവാസമനുഷ്ഠിക്കുന്നത്.

No comments