Breaking News

പെരിയ ടൗണിൽ ദേശീയപാതയിൽ നിർമ്മാണത്തിലിരിക്കുന്ന മേൽപ്പാലം തകർന്നുവീണു അപകടം പുലർച്ചെ 3 മണിക്ക്


പെരിയ: ദേശീയപാത വികസനത്തിൻ്റെ ഭാഗമായി  കാസർകോട് പെരിയയിൽ ടൗണിൽ നിർമ്മിക്കുന്ന മേൽപാലം തകർന്നു. മേൽപ്പാലം കോൺഗ്രീറ്റ് ചെയ്യുന്നതിനിടയിലാണ് തകർന്നു വീണത്. തൊഴിലാളിക്ക് പരുക്ക് .ശനിയാഴ്‌ച പുലർച്ചേ 3 മണിയോടെയായിരുന്നു അപകടം.

അടിപ്പാതയുടെ മുകൾ ഭാഗം കോൺക്രീറ്റ് കഴിഞ്ഞ ഉടനെ തകർന്ന് വീഴുകയായിരുന്നു. കോൺക്രീറ്റ് ചെയ്യാനായി നൽകിയ ചെറു തൂണുകൾക്ക് ബലമില്ലാത്തത് കൊണ്ടെന്ന് അടിപ്പാത തകർന്ന് വീണത് എന്നാണ് പ്രാഥമിക നിഗമനം. ഈ കൂണുകൾ പൊട്ടിയാണ് അപകടത്തിന് ഇടയാക്കിയത്. മേഘ കൺസ്ട്രക്ഷൻ കമ്പനിയാണ് പാലം നിർമ്മിക്കുന്നത്. ഇത് സംബന്ധിച്ച് അധികൃതർ .
അന്വേഷണം ആരംഭിച്ചിട്ടുണ്ട്


                            





No comments