Breaking News

വെള്ളരിക്കുണ്ട് വടക്കാകുന്ന് ഖനനം; 24 ന് സംരക്ഷണ സമിതിയുടെ തുടർസമര പ്രഖ്യാപനം സമരപന്തലിൽ സൂചനാ സമരം തുടങ്ങി


വെള്ളരിക്കുണ്ട്: വടക്കാകുന്ന്, മരുതുകുന്ന്, കാരാട്ട് ഭാഗങ്ങളിലെ വൻകിട ഖനന നീക്കങ്ങൾക്കും ക്രഷർ നിർമ്മാണ പ്രവർത്തനങ്ങൾക്കുമെതിരെ പ്രതിഷേധം ശക്തമാകുന്നു, പ്രദേശവാസികൾ നടത്തിവന്ന പ്രതിഷേധ സമരങ്ങളുടെ ഭാഗമായി എം.എൽ.എ. ഇ.ചന്ദ്രശേഖരന്റെ അദ്ധ്യക്ഷതയിൽ ജില്ലാ കളക്ടറുടെ ചേംബറിൽ യോഗം ചേരുകയും ഖനന പ്രദേശങ്ങൾ സന്ദർശിച്ച് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പഠന റിപ്പോർട്ടുകൾ സമർപ്പിക്കുകയും ചെയ്തിരുന്നു, ഈ പ്രദേശങ്ങളിൽ ഖനന പ്രവർത്തനങ്ങൾ ആരംഭിച്ചാൽ നിരവധി പാരിസ്ഥിതിക പ്രശ്നങ്ങൾക്ക് കാരണമാകുമെന്നും ജനങ്ങളുടെ കുടിവെള്ള സ്രോതസ്സുകൾ ഇല്ലാതാകുമെന്നും വിവിധ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ബോധ്യപ്പെടുത്തി, യാതൊരു വിധ പാരിസ്ഥിതിക പഠനങ്ങൾ നടത്താതെയും ജനങ്ങളുടെ പരാതികളും പ്രതിഷേധങ്ങളും പരിഗണിക്കാതെയും തികച്ചും നിയമ ലംഘനങ്ങളിലൂടെ കോടതിയെ തെറ്റിദ്ധരിപ്പിച്ച് നേടിയിരിക്കുന്ന അനുമതികൾ റദ്ദ് ചെയ്യാനാവശ്യമായ നടപടികൾ ഗവൺമെന്റ് തലത്തിൽ ഇടപെട്ട് സ്വീകരിക്കുന്നതിനും, ഖനന പ്രദേശവും ക്രഷർ നിർമ്മാണവും ഉൾപ്പെട്ട പ്രദേശത്ത് മിച്ചഭൂമി, റവന്യൂ ഭൂമി, പട്ടയഭൂമി, പട്ടികജാതി-പട്ടിക വർഗ്ഗങ്ങൾക്ക് ഉൾപ്പെടെ പതിച്ചുനൽകിയിട്ടും സ്വീകരിക്കാത്ത ഭൂമി എന്നിവ ഉൾപ്പെട്ടിട്ടുണ്ടെ പരാതിയുടെ അടിസ്ഥാനത്തിൽ പ്രദേശത്ത് റീസർവ്വേ നടത്തുന്നതിനും യോഗത്തിൽ തീരുമാനിച്ചിരുന്നു, യോഗ തീരുമാനങ്ങൾ നടപ്പിലാക്കാതെ കോടതി വിധിയുടെ അടിസ്ഥാനത്തിൽ പ്രദേശവാസികൾക്കെതിരെ വ്യാജ പരാതികൾ നൽകുകയും, ഭീഷണിപ്പെടുത്തുകയുമാണ് ഖനന മാഫിയകൾ ചെയ്യുന്നത്, സ്ത്രീകളും കുട്ടികളും ഉൾപ്പെടെ പുറത്തിറങ്ങി നടക്കാൻ പറ്റാത്ത സാഹചര്യമാണ്, ഇതിനെതിരെ ശക്തമായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി ഒക്ടോബർ 24 ന് 3 മണിക്ക് സമരപന്തലിൽ വെച്ച് പ്രതിഷേധ സമരം സംഘടിപ്പിക്കുന്നതിനും, തുടർന്ന് ജനകീയ പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കുന്നതിനും തീരുമാനിച്ചതായി സംരക്ഷണ സമിതി ഭാരവാഹികൾ അറിയിച്ചു, സമരപരിപാടികൾക്കു മുന്നോടിയായി സൂചനാ സമരം ഇന്ന് മുതൽ ആരംഭിച്ചു, വിവിധ കുടുംബശ്രീ ഭാരവാഹികൾ സമരപന്തലിൽ അണിനിരന്നു.

No comments