Breaking News

ജില്ലാ വോളിബോൾ ടീമിൽ കരുത്തറിയിച്ച് വീണ്ടും കോളംകുളത്തെ കായിക കൗമാരം..


ബിരിക്കുളം: ജില്ലാ വോളിബോൾ ടീമിന്റെ നെറുകയിൽ വീണ്ടും കോളംകുളക്കാർ. ജില്ലയിൽ നടന്ന ജൂനിയർ, സീനിയർ, സുബ്ജൂനിയർ വോളിബോൾ സെക്ഷനിൽ ടീമിലേക്ക് തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ കോളംകുളം നാടിനു അഭിമാനമായി മൂന്ന് കായിക താരങ്ങൾ സെലക്ഷൻ നേടി. ജൂനിയർ വോളിബോൾ ടീമിലേക്ക് നിരഞ്ജൻ ഭാവനനും, മുഹമ്മദ്‌ സനിനും സെലക്ഷൻ നേടിയപ്പോൾ സബ് ജൂനിയർ വിഭാഗത്തിൽ  അതുൽ രാം ആണ് ടീമിലേക്ക് സെലക്ട്‌ ചെയ്യപ്പെട്ട മറ്റൊരു താരം. പഴയ കാലം മുതൽ ഒട്ടനവധി താരങ്ങളെ സമ്മാനിച്ച നടാണ് കോളംകുളം ഇന്നും താരങ്ങൾ വിദേശത്ത് പല ക്ലബ്ബുകൾക്കായി ബുട്ടണിയാറുണ്ട്. കഴിഞ്ഞ വർഷത്തെ സബ ജൂനിയർ ക്യാപ്റ്റൻ അനക്സ് ജോൺസൻ അടക്കം കോളംകുളം ഗ്രാമനിവാസിയാണ്

No comments