Breaking News

ജില്ലാ സ്കൂൾ കലോത്സവം ചായ്യോത്ത് നടക്കുന്ന സാഹചര്യത്തിൽ നീലേശ്വരം ഇടത്തോട് റോഡ് നിർമ്മാണം പൂർത്തിയാക്കി ഗതാഗത യോഗ്യമാക്കണം ; കേരള കോൺഗ്രസ് ബി ജില്ലാ നേതൃയോഗം സമാപിച്ചു


വെള്ളരിക്കുണ്ട് : ജില്ലാ സ്കൂൾ കലോത്സവം ചായ്യോത്ത് ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ നടക്കുന്ന സാഹചര്യത്തിൽ, നീലേശ്വരം ഇടത്തോട് റോഡ് പ്രവർത്തി അടിയന്തരമായി പൂർത്തികരിച്ച് ഗതാഗതം സുഗമമാക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന് കേരള കോൺഗ്രസ് ബി കാസർഗോഡ് ജില്ലാ നേതൃയോഗം അധികൃതരോട് ആവശ്യപ്പെട്ടു.

 ജില്ലാ പ്രസിഡന്റ് പി ടി നന്ദകുമാർ അദ്ധ്യക്ഷനായി. ജില്ലാ ജനറൽ സെക്രട്ടറി സുരേഷ് പുതിയേടത്ത്, അഗസ്ത്യൻ നടയ്ക്കൽ, രാജീവൻ പുതുക്കളം, ഷാജി പൂങ്കാവനം, സന്തോഷ് മാവുങ്കാൽ, സിദിഖ് കൊടിയമ്മ, ജീഷ്, വി. രാകേഷ് കെ വി , ഇ വേണുഗോപാലൻ നായർ ,  സി തമ്പാൻ കല്ലംചിറ, പ്രസാദ് എ.വി , ദീപക് ജി, മോഹനൻ കെ, പ്രജിത് കുശാൽ നഗർ, പവിത്രൻ , ടി ശ്രീധരൻ , വിനോദ് തോയമ്മൽ, രവികുമാർ, വിജിത് തെരുവത്ത്, രമേശൻ വി വി, ജയൻ ടി കെ എന്നിവർ പ്രസംഗിച്ചു.

No comments