Breaking News

നാട്ടിൽ ഫുട്ബോൾ ആവേശത്തിൽ ഫ്ലെക്സ് യുദ്ധം മുറുകുമ്പോൾ മാറിചിന്തിച്ച് ഭീമനടി കുറുഞ്ചേരിയിലെ ബ്രസീൽ അർജന്റീന ഫാൻസുകാർ


വെള്ളരിക്കുണ്ട് : നാട്ടിൽ ലോകകപ്പ് ഫുട്ബോൾ ആവേശത്തിൽ ഫ്ലെക്സ് യുദ്ധം മുറുകുമ്പോൾ മാറിചിന്തിച്ചു ഭീമനടി കുറുഞ്ചേരിയിലെ " Red fighters " എന്ന യുവാക്കളുടെ കൂട്ടായ്മ. ഫുട്ബോൾ താരങ്ങളുടെ പടുകൂറ്റൻ കട്ട്ഔട്ടുകൾക്ക് പണം ചെലവാക്കാതെ പകരം എല്ലാ നാട്ടുകാർക്കും ഒരുമിച്ചിരുന്നു ഫുട്ബോൾ കളി കാണാനും ആസ്വദിക്കാനും പ്രൊജക്റ്ററും വലിയ സ്ക്രീനും ഒരുക്കാനുള്ള തിരക്കിലാണ് ഈ യുവാക്കൾ. ഇതിനായി ഫാൻസുകാർ ചേർന്നും പണവും തികയാത്തത് പൊതുവായി സ്വരൂപിച്ചും പ്രൊജക്റ്ററും മറ്റും വാങ്ങാനാണ് തീരുമാനം.നാട്ടിലെ നാട്ടിലെ പ്രമുഖ ഫാൻസ്‌ ക്ലബ്ബുകൾ  ഒരുമിച്ചാണ് ഈ തീരുമാനം എടുത്തത്. 

No comments