Breaking News

ജില്ലയിൽ 11 തദ്ദേശ പദ്ധതികൾക്ക്‌ അംഗീകാരം പരപ്പ ബ്ലോക്കിന് കീഴിൽ 11 പുതിയ പദ്ധതികൾ




കാസർകോട്‌ : ജില്ലയിൽ 11 തദ്ദേശസ്ഥാപനങ്ങളുടെ നടപ്പുവർഷത്തെ വാർഷിക പദ്ധതി ഭേദഗതികൾക്ക് ജില്ലാ ആസൂത്രണ സമിതി അംഗീകാരം നൽകി.
നീലേശ്വരം, കാഞ്ഞങ്ങാട്, പരപ്പ, കാസർകോട് ബ്ലോക്ക് പഞ്ചായത്തുകളുടെയും പനത്തടി, ബെള്ളൂർ, പിലിക്കോട്, കയ്യൂർ-ചീമേനി, പുത്തിഗെ, പൈവളികെ, കാറഡുക്ക പഞ്ചായത്തുകളുടെയും പദ്ധതിക്കാണ്‌ അംഗീകാരമായത്‌.
ജില്ലാ ആസൂത്രണ സമിതി ഹാളിൽ ചേർന്ന യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ പി ബേബി അധ്യക്ഷയായി. കലക്ടർ സ്വാഗത് ആർ ഭണ്ഡാരി സംസാരിച്ചു. എല്ലാ തദ്ദേശ സ്ഥാപനങ്ങളും ആസ്തി രജിസ്റ്ററുകൾ കാലികമാക്കണമെന്ന്‌ പി ബേബി നിർദേശിച്ചു.
ജില്ലാ പ്ലാനിംഗ് ഓഫീസർ എ എസ് മായ, സി രാമചന്ദ്രൻ, ഷാനവാസ് പാദൂർ, കെ ശകുന്തള, കെ പി വത്സലൻ, വി വി രമേശൻ, എസ് എൻ സരിത, ആർ റീത്ത, ജാസ്മിൻ കബീർ എന്നിവർ സംസാരിച്ചു.

നീലേശ്വരം ബ്ലോക്ക്
16 പുതിയ പദ്ധതി. അടങ്കൽ തുക: 102.12 ലക്ഷം. 38 പദ്ധതി ഭേദഗതി ചെയ്യും. ആറ് പദ്ധതി ഒഴിവാക്കും.
പരപ്പ ബ്ലോക്ക്
11 പുതിയ പദ്ധതി. അടങ്കൽ തുക 79.21 ലക്ഷം. 14 പദ്ധതി ഭേദഗതി ചെയ്യും. 14 എണ്ണം ഒഴിവാക്കും.
കാഞ്ഞങ്ങാട് ബ്ലോക്ക്
17 പുതിയ പദ്ധതി. 81.85 ലക്ഷം അടങ്കൽ. 28 പദ്ധതികൾ ഭേദഗതി ചെയ്യും. നാല് എണ്ണം ഒഴിവാക്കും.
കാസർകോട് ബ്ലോക്ക്
30 പുതിയപദ്ധതി. അടങ്കൽ തുക 203.43 ലക്ഷം. 14 എണ്ണം ഭേദഗതി ചെയ്യും. 18 പദ്ധതി ഒഴിവാക്കും.
പനത്തടി പഞ്ചായത്ത്
27 പുതിയ പദ്ധതി. അടങ്കൽ തുക 129.26 ലക്ഷം. 31 പദ്ധതി ഭേദഗതി ചെയ്യും. ഒന്ന്‌ ഒഴിവാക്കും.
പിലിക്കോട്
10 പുതിയ പദ്ധതി. അടങ്കൽ തുക186.14 ലക്ഷം. 35 പദ്ധതി ഭേദഗതി ചെയ്യും. 15 എണ്ണം ഒഴിവാക്കി.
വലിയപറമ്പ്
24 പുതിയ പദ്ധതി. 64.49 ലക്ഷം അടങ്കൽ തുക. 32 പദ്ധതി ഭേദഗതി ചെയ്യും. രണ്ട് പദ്ധതി ഒഴിവാക്കി.
ബെള്ളൂർ
13 പുതിയ പദ്ധതി. 30.22 ലക്ഷം രൂപയാണ് അടങ്കൽ. 17 പദ്ധതി ഭേദഗതി ചെയ്യും.
കയ്യൂർ ചീമേനി
19 പുതിയ പദ്ധതി. 22 പദ്ധതി ഭേദഗതി ചെയ്യും.
പുത്തിഗെ
പത്ത് പുതിയ പദ്ധതി.12 പദ്ധതി ഭേദഗതി ചെയ്യും.


No comments