Breaking News

ജില്ലാ സ്‌കൂൾ ശാസ്‌ത്രമേള കാസർകോട്‌ ഉപജില്ല ചാമ്പ്യന്മാർ 896 പോയിന്റുമായി ചിറ്റാരിക്കാൽ ഉപജില്ല മികച്ച പ്രകടനം കാഴ്ചവച്ചു



 


ചെർക്കള : ജില്ലാ സ്‌കൂൾ ശാസ്‌ത്രമേളയിൽ 1276 പോയിന്റുമായി കാസർകോട്‌ ഉപജില്ല ഓവറോൾ ചാമ്പ്യന്മാർ. 1241 പോയിന്റുമായി ഹൊസ്‌ദുർഗാണ്‌ തൊട്ടുപിന്നിൽ. ചെറുവത്തൂർ (1180), കുമ്പള (1017), ചിറ്റാരിക്കാൽ (896), ബേക്കൽ (835), മഞ്ചേശ്വരം (753) എന്നിങ്ങനെയാണ്‌ പോയിന്റ്‌ നില.
സ്‌കൂളുകളിൽ 391 പോയിന്റുമായി കാഞ്ഞങ്ങാട്‌ ദുർഗ ഹയർസെക്കൻഡറി ചാമ്പ്യന്മാരായി. ജിഎച്ച്‌എസ്‌എസ്‌ പിലിക്കോട്‌ 263 പോയിന്റുമായി രണ്ടാമതെത്തി. സിഎച്ച്‌എസ്‌എസ്‌ ചട്ടഞ്ചാൽ (246), ജിഎച്ച്‌എസ്‌എസ്‌ കുട്ടമത്ത്‌ (234) എന്നിവരാണ്‌ തൊട്ടടുത്തുള്ളത്‌.
വ്യാഴാഴ്‌ച നടന്ന സയൻസ്‌ മേളയിൽ 117 പോയിന്റുമായി കാസർകോട്‌ ഉപജില്ല മുന്നിലെത്തി. ഹൊസ്‌ദുർഗ്‌ (109) തൊട്ടടുത്തെത്തി. ചെറുവത്തൂർ (89), കുമ്പള (84) എന്നിവരാണ്‌ അടുത്തുള്ള ഉപജില്ലകൾ. ഹൈസ്‌കൂൾ വിഭാഗത്തിൽ മഞ്ചേശ്വരം (62) ഒന്നും, ചെറുവത്തൂർ (61) രണ്ടും, കാസർകോട്‌ (59) മൂന്നും സ്ഥാനത്തെത്തി. ഹയർസെക്കൻഡറിയിൽ കാസർകോട്‌ (58) ഒന്നും, ഹൊസ്‌ദുർഗ്‌ (53) രണ്ടും, കുമ്പള (36) മൂന്നും സ്ഥാനം നേടി.
പ്രവൃത്തി പരിചയ മേളയിൽ 670 പോയിന്റുമായി ഹൊസ്‌ദുർഗ്‌ ഉപജില്ല മുന്നിലെത്തി. ചെറുവത്തൂർ (651) തൊട്ടടുത്തെത്തി. കാസർകോട്‌ (624), കുമ്പള (542) എന്നിവരാണ്‌ അടുത്തുള്ള ഉപജില്ലകൾ. ഹൈസ്‌കൂൾ വിഭാഗത്തിൽ ഹൊസ്‌ദുർഗ്‌ (365) ഒന്നും, ചെറുവത്തൂർ (332) രണ്ടും, കുമ്പള (330) മൂന്നും, കാസർകോട്‌ (314) നാലും സ്ഥാനത്തെത്തി. ഹയർസെക്കൻഡറിയിൽ ചെറുവത്തൂർ (319) ഒന്നും, കാസർകോട്‌ (310) രണ്ടും, ഹൊസ്‌ദുർഗ്‌ (305) മൂന്നും സ്ഥാനം നേടി.
ബുധൻ നടന്ന സാമൂഹ്യശാസ്‌ത്ര, ശണിതശാസ്‌ത്ര, ഐടി മേളകളിൽ കാസർകോട്‌ ഉപജില്ല ചാമ്പ്യന്മാരായി. സാമൂഹ്യശാസ്‌ത്ര, ഗണിതശാസ്‌ത്ര മേളകളിൽ ഹൊസ്‌ദുർഗും ഐടിയിൽ ചെറുവത്തൂരുമാണ്‌ രണ്ടാംസ്ഥാനത്തെത്തിയത്‌.


No comments