Breaking News

ഡി ഡി എഫ് പ്രവർത്തകർക്ക് കെ പി സി സി പ്രസിഡണ്ടിൻ്റെ സ്വീകരണം ലയന സമ്മേളനം 20ന് ചിറ്റാരിക്കാലിൽ


തിരുവനന്തപുരം : കാസറഗോട്ടെ മലയോര രാഷ്ട്രീയത്തിൽ കൊടുങ്കാറ്റ് വിതച്ച് 

2013-ൽ ഇൻഡ്യൻ നാഷണൽ കോൺഗ്രസ് വിട്ട ജയിംസ് പന്തമ്മാക്കൽ നേതൃത്വം നല്കുന്ന  ഡി ഡി എഫ് എന്ന രാഷ്ട്രീയ പ്രസ്ഥാനം മാതൃസംഘടനയിലേക്ക് തിരിച്ചെത്തുന്നു.

ജയിംസ് പന്തമ്മാക്കൽ ഉൾപ്പെട്ട ഡിഡി എഫ് പ്രവർത്തകർ  തലസ്ഥാനത്ത് കെ.പി.സി സി. ഓഫീസിൽ എത്തി പ്രസിഡന്റ് കെ.സുധാകരനെ  സന്ദർശിച്ചു. ഉജ്ജ്വലമായ സ്വീകരണമാണ് നേതൃത്വം ഡി.ഡി.എഫ് പ്രവർത്തകർക്ക് തിരുവനന്തപുരത്ത് ഒരുക്കിയത്

കെ പി സി സി പ്രസിഡണ്ട് കെ.സുധാകരനും കാസറഗോഡ് എം.പി. രാജ് മോഹൻ ഉണ്ണിത്താനും മാധ്യമങ്ങളെ ക്ഷണിച്ച് വരുത്തി അവരുടെ മുമ്പിൽ വെച്ച് ജയിംസ് പന്തമ്മാക്കലിനെ ഹാരാർപ്പണം ചെയ്ത് സ്വീകരിച്ചു.

ജയിംസ് പന്തമ്മാക്കലിനു പുറമെ ഡി ഡി എഫ് ചെയർമാൻ ജിജോ പി ജോസഫ് , കൺവീനർ ജിജി കമ്പല്ലൂർ, സെക്രട്ടറി സെബാസ്റ്റ്യൻ പൂവത്താനി , ട്രഷറർ വിൻസന്റ് ഇലവുത്തുങ്കൽ, ജിന്റോ മുറിഞ്ഞ കല്ലേൽ , സണ്ണി കോയിത്തുരുത്തേൽ, വാർഡ് മെമ്പർമാരായ ഫിലോമിന ജോണി, വിനീത് റ്റി ജോസഫ് ,ജിജി തച്ചാറു കുടി, ഡെറ്റി ഫ്രാൻസിസ് , ഷേർലി ചീങ്കല്ലേൽ , വർഗ്ഗീസ് പന്തമ്മാക്കൽ, എന്നിവരും കാസറഗോഡ് ഡി.സി.സി. ജന:സെക്രട്ടറി വിനോദ് കുമാർ പള്ളയിൽവീടും  ചർച്ചയിൽ പങ്കെടുത്തു. 

ഡി ഡി എഫ് - കോൺഗ്രസ് ലയന സമ്മേളനം നവംബർ 20 ന് നടക്കും 

ചിറ്റാരിക്കാൽ ടൗണിൽ വച്ച്  കെ പി സി സി പ്രസിഡന്റ് കെ.സുധാകരന്റെ സാന്നിധ്യത്തിൽ നടക്കും. വൻ ശക്തി പ്രകടനത്തോടെയാവും ലയനം.

കോൺഗ്രസ് നേതൃത്വത്തെ വെല്ല്  വിളിച്ച് മൂന്ന് ടേം ഈസ്റ്റ് എളേരി പഞ്ചായത്ത് ഭരണം കൈയാളുകയാണ് ഡി.ഡി.എഫ്. ജെയിംസ് പന്തമ്മാക്കനാണ് പാർട്ടി നേതാവും പഞ്ചായത്ത് പ്രസിഡണ്ടും

No comments