Breaking News

ഫുട്ബോൾ പ്രേമികൾക്ക് സന്തോഷ വാർത്ത കോളംകുളത്ത് ഇന്നുമുതൽ ബിഗ് സ്‌ക്രീനിലുടെ ലോകകപ്പ് വീക്ഷിക്കാം..


ബിരിക്കുളം: അർജെന്റിന, ബ്രസീൽ, സ്പെയിൻ, ജർമനി, ഫ്രാൻസ്, പോർച്ചുഗൽ, ഇംഗ്ലണ്ട്, തുടങ്ങു എല്ലാം ടീമിനും നിറയെ ആരാധകർ ഉള്ള ഇടമാണ് കായിക ഗ്രാമം ആയ കോളംകുളം, ഫുഡ്‌ബോൾ ഫുട്‌ബോൾ ആരാധകരുടെ ആവേശത്തോടെ ഉള്ള മനസറിഞ്ഞു, പോരാട്ട വിര്യം കുറയ്ക്കാതെ ഒരു കുടക്കിഴിൽ മുഴുവൻ ഫാൻസിനെയും ഇരുത്തി കളികാണുക എന്ന ആശയവുമായി കോളംകുളം റെഡ് സ്റ്റാർ ആർട്സ് &സ്പോർട്സ് ക്ലബ് ഭരണസമതി മുന്നോട്ട് വരുകയും, അതിനൊപ്പം ചേർന്ന് ബിഗ് സ്ക്രീൻ ഒരുക്കുന്നതിനായി എല്ലാം സഹായവുമായി കോളംകുളം നാട്ടിലെ യുവാക്കളും നാട്ടുകാരും, പ്രവാസി കൂട്ടായ്മയും ഒപ്പം ചേർന്നപ്പോൾ റെഡ് സ്റ്റാർ ക്ലബ്ബിന്റെ  ആശയം പൂവണിയുകയായിരുന്നു. ഇന്ന് മുതൽ കോളംകുളം റെഡ് സ്റ്റാർ ക്ലബ്‌ അങ്കണത്തിൽ ബിഗ്‌ സ്‌ക്രീൻ ഉയരും. ഫുട്ബോൾ പ്രേമികൾ ഒരേ മനസോടെ കളി കാണും.

No comments