Breaking News

റബർ ടാപ്പിങ് തൊഴിലാളിയെ അടിച്ചുപരിക്കേൽപിച്ചതിനുശേഷം പണവും മൊബൈൽ ഫോണും തട്ടിപ്പറിച്ച് സ്കൂട്ടറുമായി കടന്നതായി പരാതി രാജപുരം പോലീസ് കേസ് എടുത്തു


കാഞ്ഞങ്ങാട്: റബർ ടാപ്പിങ് തൊഴിലാളിയെ അടിച്ചുപരിക്കേൽപിച്ചതിനുശേഷം പണവും മൊബൈൽ ഫോണും തട്ടിപ്പറിച്ച് സ്കൂട്ടറുമായി കടന്നുകളഞ്ഞു. ചൊവ്വാഴ്ച പുലർച്ച 3.30ന് കള്ളാർ പെരുമ്പള്ളിയിലാണ് സംഭവം.

മാനടുക്കം പാടിയിലെ മായ സദനത്തിൽ എം.ബി. മദനമോഹനനാണ് (48) കവർച്ചക്കും ആക്രമണത്തിനുമിരയായത്. കള്ളാർ പെരുമ്പള്ളിയിലെ അംഗൻവാടിക്കു സമീപമുള്ള തോട്ടത്തിൽ ടാപ്പിങ്ങിന് എത്തിയതായിരുന്നു. മെഷീൻപുരയിൽവെച്ചാണ് മോഹനനെ ആക്രമിച്ചത്. 12500 രൂപ നഷ്ടപ്പെട്ടിട്ടുണ്ട്. മദനമോഹനന്റെ പരാതിയിൽ രാജപുരം പൊലീസ് കേസെടുത്തു.

No comments