Breaking News

ലൈസൻസ് ഫീസ്‌, വൈദ്യുതി ചാർജ് വർദ്ധനവ് പിൻവലിക്കണം ; കെസ്ഫോമ വെള്ളരിക്കുണ്ട് താലൂക്ക് കൺവെൻഷൻ സമാപിച്ചു പരപ്പ ബ്ളോക് പഞ്ചായത്ത് അംഗം ഷോബി ജോസഫ് ഉദ്‌ഘാടനം ചെയ്തു


വെള്ളരിക്കുണ്ട് : മലിനീകരണ നിയന്ത്രണ ബോർഡ്, തദ്ദേശ സ്വയം ഭരണ സ്ഥാപനം എന്നിവയുടെ ലൈസൻസ് ഫീസ് വർദ്ധനവ് പിൻവലിക്കണമെന്ന്  ചെറുകിട റൈസ് ഫ്ലോർ ഓയിൽ മില്ലേഴ്സ് അസോസിയേഷൻ കെസ്ഫോമ വെള്ളരിക്കുണ്ട് താലൂക്ക് കൺവെൻഷൻ ആവശ്യപ്പെട്ടു. സംരംഭകരെ പ്രോത്സാഹിപ്പിക്കുന്ന സർക്കാർ ആദ്ദ്യം ചെയ്യേണ്ടത് വർദ്ദിപ്പിച്ച  ഇത്തരം ലൈസൻസ് ഫീസ്, വൈദ്യുതി ചാർജ് എന്നിവ പിൻവലിക്കുകയാണ് വേണ്ടത്. മലിനീകരണ നിയന്ത്രണ ബോർഡിൽ നിന്നുള്ള ലൈസൻസ് ലഘൂകരിച്ചു ചെറുകിട വ്യവസായികളെ സർക്കാർ സംരക്ഷിക്കണമെന്നും ഗോതമ്പ് ലഭ്യത ഉറപ്പുവരുത്തണമെന്നും  കൺവെൻഷൻ സർക്കാറിനോട് ആവശ്യപ്പെട്ടു. വെള്ളരിക്കുണ്ട് വ്യാപാര ഭവനില്‍ നടന്ന കൺവെൻഷൻ  പരപ്പ ബ്ളോക് പഞ്ചായത്ത് അംഗം ഷോബി ജോസഫ്  ഉദ്‌ഘാടനം ചെയ്തു. ഇ.പി. ഫാറുഖ് അധ്യക്ഷനായി. സംസ്ഥാന സിക്രട്ടറി പി.വി.ശശിധരൻ സംഘടന വിശദീകരണം നടത്തി. ജില്ലാ സെക്രട്ടറി ബാബുരാജ്, ജില്ലാ ട്രഷറർ കെ.എൻ. രമേശൻ, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം പി.സി. ബിജു, ജോയി,പി കെ ജോസഫ്, എ ദുല്‍കിഫിലി, സുനിത പാലാവയൽ, സുധാകരന്‍ കമ്മാടം, ബഷീർ കോട്ടപ്പുറം, ജാസിം മാളിക്കൽ എന്നിവർ സംസാരിച്ചു.താലൂക്ക് ഭാരവാഹികള്‍: പി കെ ജോസഫ്(പ്രസിഡന്റ്), എ ദുൽകിഫിലി (ജനറൽ സെക്രട്ടറി),രമേശൻ കള്ളാർ( ട്രഷറർ).

No comments