Breaking News

ലഹരിക്കെതിരെ മലയോരത്തെ കുട്ടികൾ ... മലയോരത്തെ വിവിധ സ്കൂളുകളിൽ ലഹരിവിരുദ്ധ പരിപാടികൾ സംഘടിപ്പിച്ചു

വെള്ളരിക്കുണ്ട് :കേരളപ്പിറവിയോടനുബന്ധിച്ച്  നവംബർ ഒന്നാം തീയതി ഉച്ചയ്ക്ക് മൂന്ന് മണിക്ക് സെന്റ് ജൂഡ് ഹയർസെക്കൻഡറി സ്കൂളും, സെന്റ് ജോസഫ്  യു പി സ്‌കൂളും, നിർമ്മലഗിരി  എൽപി സ്കൂളും, വെള്ളരിക്കുണ്ട് ജനമൈത്രി &ചൈൽഡ് ഫ്രണ്ട്‌ലി പോലീസ് സ്റ്റേഷനും സംയുക്തമായി ലഹരിക്കെതിരെ മനുഷ്യചങ്ങല തീർത്തു. എസ് പി സി, എൻ എസ് എസ്, എൻ സി സി കുട്ടികളുടെ പങ്കാളിത്തം കൊണ്ട് പരിപാടി ശ്രദ്ധേയമായി. വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷൻ മുതൽ ടൗണിൽ തെക്കേബസാർ വരെ ലഹരിക്കെതിരെയുള്ള പ്ലക്കാഡുമേന്തി ആയിരത്തോളം കുട്ടികൾ അണിനിരന്നു. വെള്ളരിക്കുണ്ട് ടൗണിൽ വച്ച് ചേർന്ന ലഹരി വിരുദ്ധ യോഗത്തിൽ  വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ ശ്രീ വിജയകുമാര്‍ എം പിയും, സ്കൂൾ പ്രിൻസിപ്പാൾ ശ്രീ. കെ കെ ഷാജുവും കുട്ടികൾക്ക് ലഹരി വിരുദ്ധ സന്ദേശം നൽകി. തുടർന്ന് ലഹരി വിരുദ്ധ പ്രതിജ്ഞ കുട്ടികൾ ഏറ്റുചൊല്ലി.

പരപ്പ .ജിഎച്ച്എസ്എസ് പരപ്പ എസ് പി.സി യൂണിറ്റിന്റെ നേതൃത്വത്തിൽ സ്കൂളിലെ അഞ്ചാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികളെ അണിനിരത്തി ലഹരി വിരുദ്ധ പരിപാടികൾ സംഘടിപ്പിച്ചു. വിദ്യാർത്ഥികളും അധ്യാപകരും രക്ഷകർത്താക്കളും നാട്ടുകാരും അണിനിരന്ന ലഹരി വിരുദ്ധ ചങ്ങല പ്രധാന ആകർഷണമായിരുന്നു .തുടർന്ന് സ്കൂളിലെ എസ് പി സി കുട്ടികൾ അവതരിപ്പിച്ച നൃത്ത സംഗീത ശില്പം നാട്ടുകാരുടെ ശ്രദ്ധ ആകർഷിച്ചു .പരിപാടിയുടെ ഭാഗമായി ഫ്ലാഷ് മോബ് ലഹരി വിരുദ്ധ റാലി എന്നിവയും സംഘടിപ്പിച്ചിരുന്നു. പ്രിൻസിപ്പൽ ശ്രീപതി എസ്.എം., ഹെഡ്മിസ്ട്രസ് ബൈജ ഇ.കെ, അധ്യാപകരായ ടി.വി സതീഷ് ബാബു,പി .എം ശ്രീധരൻ ,ദീപ പ്ലാക്കൽ ജെറീന .ടി ,സുരേഷ് കുമാർ കെ എന്നിവരും പോലീസ് ഉദ്യോഗസ്ഥരായ പ്രിയേഷ് കുമാർ പി, അനൂപ് എൻ പി എന്നിവരും പരിപാടികൾക്ക് നേതൃത്വം നൽകി

 പ്ലാച്ചിക്കര : കേരളപ്പിറവിദിനത്തിൽ ക്ലീൻ കേരള പദ്ധതിയുമായി സഹകരിച്ച് എൻഎസ്എസ് യുപി സ്കൂളിൽ ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിച്ചു. സീനിയർ അസിസ്റ്റന്റ് ശ്രീ പി ഉണ്ണിക്കുട്ടൻ മാസ്റ്റർ കുട്ടികൾക്ക് ലഹരി വിരുദ്ധ സന്ദേശം നൽകി. വിദ്യാർത്ഥി പ്രതിനിധി അനഘ് സുഗുണൻ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ലഹരി വിരുദ്ധ പരിപാടികൾക്ക് ഹെഡ്മിസ്ട്രെസ് ശ്രീമതി ശോഭന കെ നേതൃത്വം നൽകി.

ബാനം : കേരളപ്പിറവി ദിനത്തിൽ ലഹരിക്കെതിരെ വ്യത്യസ്തമായ പരിപാടികൾ നടത്തി ജനശ്രദ്ധ പിടിച്ചുപറ്റി ബാനം സ്കൂൾ. കുട്ടികളെയും രക്ഷകർത്താക്കളെയും അണിനിരത്തി മനുഷ്യമതിൽ തീർക്കുകയും ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുക്കുകയും ചെയ്തു. സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി.രമാദേവിയുടെ നേതൃത്വത്തിൽ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിച്ചു. കമ്മാടം മുതൽ ബാനം വരെ സൈക്കിൾ റാലിയും വിദ്യാർത്ഥികളുടെ കൂട്ടയോട്ടവും നടന്നു.

No comments