Breaking News

കാർഷിക വിലയിടിവിൽ പ്രതിഷേധിച്ചു സ്വതന്ത്ര കർഷക സംഘം വെള്ളരിക്കുണ്ട് താലൂക്ക് ഓഫീസിനു മുമ്പിൽ ധർണ്ണ നടത്തി


കുന്നുംകൈ: കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക് ന്യായവില ഉറപ്പാക്കുക , നാളികേരത്തിന്  അമ്പതു രൂപ വില നിശ്ചയിച്ച് സംഭരണം നടത്തുക ,കര്‍ഷകരോടുള്ള സംസ്ഥാന സര്‍ക്കാരിന്റെ നയം തിരുത്തുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് സ്വതന്ത്ര കര്‍ഷക സംഘം വെള്ളരിക്കുണ്ട് താലൂക് ഓഫീസിനു മുമ്പില്‍ ധര്‍ണ്ണ നടത്തി. ജാതിയില്‍ ഹസൈനാര്‍ ഉദ്ഘാടനം ചെയ്തു. ടി അബ്ദുല്‍ ഖാദര്‍ അധ്യക്ഷനായി.സലാം പട്ട്ലം , യു വി മുഹമ്മദ്‌ കുഞ്ഞി,ഹമീദ് ഹാജി പെരുമ്പട്ട,സലാം പരപ്പ, എന്‍ ഇസ്മായില്‍ , ബീരാന്‍ പരപ്പ എന്നിവര്‍ സംസാരിച്ചു.

No comments