ശക്തമായ മഴയെ തുടർന്ന് കാസർകോട്- കാഞ്ഞങ്ങാട് കെ എസ് ടി പി റോഡിൽ കുന്നിടിഞ്ഞു വീണു... വാഹനയാത്രക്കാർ രക്ഷപെട്ടത് തലനാരിഴക്ക്
കാസർകോട് : ശക്തമായ മഴയെ തുടർന്ന് കാസർകോട്- കാഞ്ഞങ്ങാട് കെ എസ് ടി പി റോഡിൽ കുന്നിടിഞ്ഞു വീണു. ചന്ദ്രഗിരി, ചളിയങ്കോട്, കോട്ടരുവത്ത് ഇന്ന് (ബുധൻ) രാവിലെയാണ് അപകടം. മണ്ണിടിച്ചൽ തടയുന്നതിനായി പണിത കോൺക്രീറ്റ് ഭിത്തിക്കു മുകളിലെ ഭാഗത്തെ മണ്ണും പാറക്കല്ലുകളുമാണ് റോഡിലേയ്ക്ക് ഇടിഞ്ഞു വീണത്. കൂറ്റൻ പാറക്കല്ല് പതിച്ച് അതു വഴിയെത്തിയ കാറിൽ പതിച്ചു. അപകടത്തിൽ കാറിന്റെ മുൻഭാഗം തകർന്നു. അപകടത്തെ തുടർന്ന് കെ എസ് ടി പി റോഡിൽ ഏതാനും സമയത്തേക്ക് ഗതാഗതം തടസ്സപ്പെട്ടു. വിവരമറിഞ്ഞ് പൊലീസും ഫയർഫോഴ്സും നാട്ടുകാരും സ്ഥലത്തെത്തി. ജെ സി ബി ഉപയോഗിച്ച് മണ്ണും കല്ലും നീക്കിയ ശേഷമാണ് ഇതുവഴിയുള്ള ഗതാഗതം പൂനഃസ്ഥാപിച്ചത്.
No comments