Breaking News

കമ്പല്ലൂരിൽ നിയന്ത്രണം വിട്ട ബോലോറോ വാഹനം പലചരക്ക് കടയിലേക്ക് ഇടിച്ചു കയറി... ഫർണിച്ചറുകളും ഷട്ടറും, ക്യാഷ് കൗണ്ടറും ഉൾപ്പെടെ തകർന്നു


വെള്ളരിക്കുണ്ട് : നിയന്ത്രണം വിട്ട ബോലോറോ വാഹനം പലചരക്ക് കടയിലേക്ക് ഇടിച്ചു കയറി ഫർണിച്ചറുകളും ഷട്ടറും, ക്യാഷ് കൗണ്ടറും ഉൾപ്പെടെ  തകർന്നു ഭാഗ്യം കൊണ്ട്  ആളുകൾക്ക് അപകടമുണ്ടായില്ല.കമ്പല്ലൂർ ബടൂർ റോഡ് ജംഗ്ഷനിലെ ഷോബി സെബാസ്റ്റ്യൻ്റെ കുറുപ്പുംതോട് സ്റ്റോർസ് എന്ന കടയിലേക്കാണ് കെഎൽ 14 എൽ 0 848നമ്പർ ബോലോറോ വാഹനം ഇടിച്ചു കയറിയത് കടയുടെ രണ്ട് ഷട്ടർ ക്യാഷ് കൗണ്ടർ അലമാരകൾ തുടങ്ങിയവ അപകടത്തിൽ തകർന്നു 2 ലക്ഷത്തോളം രൂപയുടെ നഷ്ടം സംഭവിച്ചതായി ഷോബി സെബാസ്റ്റ്യൻ ചിറ്റാരിക്കാൽ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു വാഹനം ഓടിച്ച ചിറ്റാരിക്കാലിലെ ഷിബുവിനെതിരെ പോലീസ് കേസെടുത്തു

No comments