Breaking News

മട്ടന്നൂരിൽ ബസ് സ്കൂട്ടറിലിടിച്ച് അച്ഛനും മകനും മരിച്ചു


കണ്ണൂർ : മട്ടന്നൂരിൽ ബസ് സ്കൂട്ടറിലിടിച്ച് അച്ഛനും മകനും മരിച്ചു. കോളാരി സ്വദേശി വിനോദ്, മകൻ വൈഷ്ണവ് എന്നിവരാണ് മരിച്ചത്.

വൈഷ്ണവിന്റെ ജന്മദിനത്തിലാണ് ഇരുവരേയും മരണം കവർന്നത്. കൂരൻ മുക്കിൽ രാവിലെ പത്തരയോടെയാണ് അപകടമുണ്ടായത്. ഇരിട്ടിയിൽ നിന്ന് മട്ടന്നൂരിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസാണ് സ്കൂട്ടറിൽ ഇടിച്ചത്. വിനോദും മകനും ബസിന്റെ ചക്രത്തിനടിയിൽപ്പെട്ടുപോയി. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

ബസ് അമിത വേഗത്തിലായിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്. ബസിന്റെ മുന്നിലുണ്ടായിരുന്ന ബൈക്കിൽ ഇടിക്കാതിരിക്കാൻ വലത്തേക്ക് വെട്ടിച്ചപ്പോൾ എതിർ ദിശയിൽ നിന്നു വന്ന സ്കൂട്ടറിൽ നിന്ത്രണം വിട്ട് ഇടിക്കുകയായിരുന്നു. ബൈക്ക് യാത്രക്കാരനായ ഫിറോസിനും പരുക്കേറ്റു. കയിൻ ഉപയോഗിച്ച് ബസ് മാറ്റിയാണ് പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയത്.

No comments