കാലിച്ചാമരം ക്രഷർ സമരം ഒമ്പതാം ദിനം ... എൻ ആർ ഇ ജി വർക്കേർസ് യൂണിയൻ ജില്ലാ ട്രഷറർ പാറക്കോൽ രാജൻ ഉൽഘാടനം ചെയ്തു
കരിന്തളം : കാലിച്ചാമരം സിനിഷ് ക്രഷറിലെ ജീവനക്കാരായ സി.പുഷ്പ്പൻ, കെ.അനു എന്നിവരെ അന്യായമായി പിരിച്ചു വിട്ട മാനേജ്മെന്റ് നടപടിയിൽ പ്രതിഷേധിച്ച് സമരസമിതിയുടെ നേതൃത്വത്തിൽ നടന്നു വരുന്ന അനിശ്ചിത കാല സമരം ഒമ്പതാം നാൾ പിന്നിട്ടു. എൻ ആർ ഇ ജി വർക്കേർസ് യൂണിയന്റെ നേതൃത്വത്തിൽ സമരത്തിന് ഐക്യദാർഡ്യം പ്രകടിപ്പിച്ച് പ്രകടനം നടത്തി. സമരം എൻ ആർ ഇ ജി വർക്കേർസ് യുണിയൻ ജില്ലാ ട്രഷറർ പാറക്കോൽ രാജൻ ഉൽഘാടനം ചെയ്തു പത്മിനി ശങ്കരൻ അധ്യക്ഷയായി. ഇ.വി. സുജാത , വി.വി. അനിഷ്, ടി.വി.രാജഗോപാലൻ . സംസാരിച്ചു. പി. സ്വാഗതം പറഞ്ഞു
No comments