തായന്നൂര്‍ സി പി എം ഓഫീസിന് നേരെ അക്രമം: ഓഫീസിന്റെ ജനല്‍ ചില്ലുകളും കൊടിമരവും തകര്‍ത്തു
തായന്നൂർ: സിപിഎം തായന്നൂർ ലോക്കൽ കമ്മിറ്റി ഓഫീസിന് നേരെ അക്രമം. ജനൽ ചില്ലുകളും കൊടിമരവും തകർത്തു. എണ്ണപ്പാറയിൽ ടൗണിലുള്ള സിഐടിയുവിന്റെയും സിപിഎമ്മിന്റെയും മറ്റു കെടിമരങ്ങളും വ്യാപകമായി നശിപ്പിച്ചിട്ടുണ്ട്. ഇന്നലെ രാത്രിയാണ് അക്രമ പരമ്പര അരങ്ങേറിയത്. എണ്ണപ്പാറയിലുളള സി പി എം ലോക്കൽ കമ്മിറ്റി ഓഫീസ് പ്രവർത്തിക്കുന്ന എകെജി മന്ദിരത്തിന്റെയും ടി കെ. ടി കെ ശ്രീധരൻ സ്മാരക ഹാളിൽ കെട്ടിടത്തിന് നേരെയുമാണ് അക്രമം ഉണ്ടായത്. ഓഫീസിന്റെ എട്ടോളം ജനറൽ ചില്ലുകളും തകർത്തിട്ടുണ്ട്. തായന്നൂർ ലോക്കൽ സെക്രട്ടറി ഇ. ബാലകൃഷ്ണൻ അമ്പലത്തറ പോലീസ് പരാതി നൽകി. ഒരു ലക്ഷത്തോളം രൂപ നഷ്ടമുണ്ടാകുമെന്നാണ് പറയപ്പെടുന്നത്.
No comments