Breaking News

ഭീമനടി - ചിറ്റാരിക്കാൽ റോഡിൻ്റെ ശോചനീയാവസ്ഥക്കെതിരെ റോഡ് ഉപരോധസമരം : നൂറോളം പേർക്കെതിരെ കേസ് എടുത്തു


ഭീമനടി : ചിറ്റാരിക്കാൽ - ഭീമനടി റോഡ് ഉപരോധ സമരത്തിൽ പങ്കെടുത്ത നൂറോളം പേർക്കെതിരെ ചിറ്റാരിക്കാൽ പോലീസ് കേസ് എടുത്തു.സമരത്തിന് നേതൃത്വം നൽകിയ സംയുക്ത സമരസമിതി നേതാക്കളായ  തോമസ് കാനാട്ട്, രാമചന്ദ്രൻ പിസി, ജീമോൻ കയ്യാലത്ത്, മജീദ് ഭീമനടി, സുബിൻ പാലമറ്റം, അജയൻ ചിന്നൂട്ടി, സോണി, സക്കറിയ തുടങ്ങി നൂറോളം പേർക്കെതിരെയാണ് കേസ്. റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് സമാധാനപരമായി സമരം നടത്തിയവർക്കെതിരെ കേസ് എടുത്തതിൽ നാട്ടുകാർ പ്രതിഷേധം രേഖപ്പെടുത്തി. ഇന്നലെയായിരുന്നു റോഡ് ഉപരോധസമരം നടത്തിയത് 

മൂന്ന് വർഷമായി ഭീമനടി- ചിറ്റാരിക്കാൽ റോഡിൻ്റെ വികസനം ഇഴഞ്ഞു നീങ്ങുന്നതിനാൽ പ്രദേശത്തെ നൂറുകണക്കിന് ജനങ്ങളും ,വിദ്യാർത്ഥികളും ദുരിതമനുഭവിക്കുകയാണ്.  ഭീമനടി വ്യാപാരഭവനിൽ നാട്ടുകാർ യോഗം ചേരുകയും സംയുക്ത സമര സമിതിക്ക് രൂപം കൊടുക്കുകയായിരുന്നു. വെസ്റ്റ് എളേരി പഞ്ചായത്ത് ഓഫീസ് സമീപത്ത് നിന്നും പ്രകടനം ആരംഭിച്ച് ഭീമനടി പാലത്തിന് സമീപം റോഡ്ഉപരോധിക്കുകയായിരുന്നു .. നല്കിയ വാഗ്ദാനങ്ങൾ ഒന്നും അധികൃതർ പാലിക്കാത്തതിനാലാണ് പ്രത്യക്ഷ സമരം നടത്തിയത്.

No comments