Breaking News

'എന്റെ ഗ്രാമം ലഹരി വിമുക്ത ഗ്രാമം' പദ്ധതിയുടെ ഭാഗമായി കനകപ്പള്ളി യമുന വായനശാലയിൽ ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു


പരപ്പ: ബത്തേരി രൂപത സാമൂഹ്യ സേവന വിഭാഗമായ ശ്രെയസ് പുളിയംകുളം യൂണിറ്റിന്റെയും കാരുണ്യ, ആശ്രയ എന്നീ സംഘങ്ങളുടെയും സംയുക്ത ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച"എന്റെ ഗ്രാമം ലഹരി വിമുക്ത ഗ്രാമം "പദ്ധതിയുടെ ഭാഗമായി കനകപ്പള്ളി യമുന വായനശാല പരിസരത്ത് ബോധവൽക്കരണ സെമിനാർ  നടന്നു.യു ഡി സി മേരി ജോർജ് സ്വാഗതവും യൂണിറ്റ് ട്രഷറർ  ജോർജ് സിസി അദ്ധ്യക്ഷനും ആയി. ബളാൽ ഗ്രാമ പഞ്ചായത്ത് 16ആം വാർഡ്‌ മെമ്പർ അബ്ദുൽ കാദർ സെമിനാറിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു. കനകപളളി യമുന വായനശാല  പ്രതിനിധി ഡെന്നിസ് ജോസഫ് , കാരുണ്യ അയൽക്കൂട്ടം പ്രസിഡന്റ്‌ ഷേർലി മാത്യു, ആശ്രയ അയൽക്കൂട്ടം പ്രസിഡന്റ്‌ ഓമന മണി എന്നിവർ ആശംസ പ്രസംഗം നടത്തി. ലഹരി വിമുക്ത ഗ്രാമം എന്ന വിഷയത്തെ ആസ്പതമാക്കി വെള്ളരിക്കുണ്ട് സീനിയർ സിവിൽ പോലീസ് ഓഫീസർ  ശ്രീമതി  സരിത  പി കെ ക്ലാസ്സ്‌ എടുത്തു. സോണിയ മനോജ്‌ നന്ദി പറഞ്ഞു

No comments