Breaking News

ഭീമനടി - ചിറ്റാരിക്കാൽ റോഡിൻ്റെ ശോചനീയവസ്ഥ ; നവംബർ 3 ന് രാവിലെ 9 മുതൽ നാട്ടുകാരുടെ റോഡ് ഉപരോധസമരം


ഭീമനടി : മൂന്ന് വർഷമായി ഭീമനടി- ചിറ്റാരിക്കാൽ റോഡിൻ്റെ വികസനം ഇഴഞ്ഞു നീങ്ങുന്നതിനാൽ പ്രദേശത്തെ നൂറുകണക്കിന് ജനങ്ങളും ,വിദ്യാർത്ഥികളും ദുരിതമനുഭവിക്കുകയാണ്.  ഭീമനടി വ്യാപാരഭവനിൽ നാട്ടുകാർ യോഗം ചേരുകയും സംയുക്ത സമര സമിതിക്ക് രൂപം കൊടുക്കുകയും ചെയ്തു. 03 - 11-2022-ന് രാവിലെ 9 മണിക്ക് വെസ്റ്റ് എളേരി പഞ്ചായത്ത് ഓഫീസിന് സമീപത്ത് നിന്നും പ്രകടനം ആരംഭിച്ച് ഭീമനടി പാലത്തിന് സമീപം റോഡ് ഉപരോധിച്ചു കൊണ്ട് പ്രതിഷേധ സമരം നടത്താനും യോഗത്തിൽ തീരുമാനിച്ചു. നല്കിയ വാഗ്ദാനങ്ങൾ ഒന്നും അധികൃതർ പാലിക്കാത്തതിനാൽ തുടർച്ചയായ പ്രക്ഷോഭ പരിപാടികളാണ് വരാൻ പോകുന്നതെന്നും സംയുക്ത സമരസമിതി ചെയർമാൻ തോമസ് കാനാട്ട്, കൺവീനർ സോണി കാരിയ്ക്കൽ എന്നിവർ അറിയിച്ചു.

No comments