Breaking News

വെസ്റ്റ് എളേരി പഞ്ചായത്ത് കേരളോത്സവം 19 മുതൽ ഡിസംബർ 3 വരെ സംഘാടക സമിതി യോഗം പ്രസിഡന്റ് ഗിരിജ മോഹൻ ഉദ്‌ഘാടനം ചെയ്തു


കുന്നുംകൈ: ഈ വർഷത്തെ വെസ്റ്റ് എളേരി ഗ്രാമ പഞ്ചായത്ത് കേരളോത്സവം ഈ മാസം 19  മുതൽ അടുത്തമാസം 3  വരെ വിവിധ വേദികളിലായി  നടക്കും. സ്പോർട്സ് ഗെയിംസ് എൻട്രികൾ സ്വീകരിക്കുന്ന  അവസാന തീയതി 18 നും കലാമത്സരങ്ങൾക്കുള്ള എൻട്രികൾ  സ്വീകരിക്കുന്നത് 25നുമാണ്‌. കഴിഞ്ഞ ദിവസം പഞ്ചായത്തിൽ നടന്ന സംഘാടക സമിതി യോഗം പ്രസിഡന്റ് ഗിരിജ മോഹൻ ഉദ്‌ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പി സി ഇസ്മായിൽ അധ്യക്ഷനായി.വാർഡ് മെമ്പർമാരായ  സി വി അഖില, റൈഹാനത്ത് ടീച്ചർ, ഇ ടി ജോസ്, സി പി സുരേശൻ, ടി വി രാജീവൻ,ബിന്ദു മുരളീധരൻ, ലില്ലിക്കുട്ടി എന്നിവർ സംബന്ധിച്ചു. സബ് കമ്മിറ്റികൾ: എൻ ശരീഫ്,ഇഖ്ബാൽ പെരുമ്പട്ട (സ്പോർട്സ് അത്‍ലറ്റിക്സ്),കെ കെ തങ്കച്ചൻ, അഖിൽ പ്ലാച്ചിക്കര( ഗെയിംസ്),എം വി ലിജിന, കെ പി നാരായണൻ(കലാമത്സരങ്ങൾ), മോളിക്കുട്ടി പോൾ,കെ കെ മുരളീധരൻ(രചനാ മത്സരങ്ങൾ).പരിപാടിയുടെ വിജയത്തിനായി ബ്ളോക് പഞ്ചായത്ത് പ്രസിഡന്റ് എം ലക്ഷ്മി രക്ഷാധികാരിയും പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ മോഹൻ ചെയർമാനും പഞ്ചായത്ത് സെക്രട്ടറി കെ പങ്കജാക്ഷൻ കാൺവീനറുമായുള്ള 41  അംഗ കമ്മിറ്റിയും രൂപീകരിച്ചു.

No comments