Breaking News

വെള്ളരിക്കുണ്ട് ടൗണിൽ പട്ടാപകൽ കടയിൽ കയറി മോഷണം ; പോലീസ് അന്വേഷണം ആരംഭിച്ചു


വെള്ളരിക്കുണ്ട് : ടൗണിൽ പട്ടാപകൽ മോഷണം. വെള്ളരിക്കുണ്ട് ടൗണിലെ കെ കെ ഫ്രൂട്ട്സ് എന്ന സ്ഥാപനത്തിൽ നിന്നാണ് 12000 രൂപയോളം അടങ്ങിയ ബാഗുമായി കള്ളൻ കടന്നുകളഞ്ഞത്. കടയുടമ അത്യാവശ്യകാര്യത്തിനായി പുറത്തുപോയപ്പോളാണ് മോഷണം നടന്നത്. മേശക്കുള്ളിൽ സൂക്ഷിച്ച പണമടങ്ങിയ ബാഗ് തുറന്ന് എടുക്കുകയായിരുന്നു. വെള്ളരിക്കുണ്ട് പോലീസിനെ വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. സമീപത്തെ കെട്ടിടങ്ങളിൽ സ്ഥാപിച്ച സിസിടിവി ക്യാമറ ദൃശ്യങ്ങൾ ശേഖരിച്ചു പരിശോധന ആരംഭിച്ചു.

No comments