100 രാജ്യങ്ങളുടെ നാണയ ശേഖരം : ടിപ്പു സുൽത്താന്റെയും ഗ്വാളിയാർ രാജാവിന്റെയും സ്വർണ്ണ നാണയങ്ങൾ അമൂല്യശേഖരവുമായി വെള്ളരിക്കുണ്ട് മേക്കാട്ടില്ലത്ത് രാമ പട്ടേരി..
വെള്ളരിക്കുണ്ട് : നാണയങ്ങളുടെയും കറൻസികളുടെയും അപൂർവ ശേഖരങ്ങളുമായി വെള്ളരിക്കുണ്ട് മേക്കാട്ടില്ലത്ത് രാമപട്ടേരി. ക്ഷേത്രങ്ങളിൽ പൂജാരിയായ രാമപട്ടേരി ക്ഷേത്രങ്ങളിൽ നിന്നും കിട്ടുന്ന അപൂർവ നാണയങ്ങളും, കറൻസികളിലും ശേഖരിച്ചാണ് തന്റെ ഈ ഹോബിയുടെ തുടക്കം എന്നു പറയുന്നു. ഇദ്ദേഹത്തിന്റെ ശേഖരത്തിൽ ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ പഴയ നാണയങ്ങൾ മുതൽ നിലവിൽ ഇന്ത്യ ഗവണ്മെന്റ് പുറത്തിറങ്ങിയ പുതിയ നാണയങ്ങൾ വരെയുണ്ട്. കൂടാതെ ടിപ്പു സുൽത്താന്റെ സ്വർണ്ണ നാണയം, ഗ്വളിയാർ രാജാവിന്റെ സ്വർണ്ണ നാണയം, ഫ്രഞ്ചുകാരുടെ പഴയ വെള്ളി നാണയങ്ങൾ, തിരിവിതാംകൂർ രാജവംശത്തിന്റ മുദ്ര പതിപ്പിച്ച വെള്ളികാശ് തുടങ്ങിയവയും ഇദ്ദേഹത്തിന്റെ അപൂർവശേഖരത്തിലുണ്ട്.
ഇദ്ദേഹത്തിന്റെ കയ്യലുള്ളതിൽ ഏറ്റവും പഴക്കമുള്ളത് 1708 ലെ ഒരു നാണയമാണെന്ന് പറയുന്നു. 55 വയസ്സിലാണ് തന്റെ ഈ ഹോബി തുടങ്ങിയതെന്നും അതിനാൽ " വൈകി വന്ന വിനോദം " എന്നാണ് രാമപട്ടേരി ഈ ഹോബിയെ പറ്റി തമാശരൂപേണ പറയുന്നത്. ഭാവിയിൽ തന്റെ ഈ അമൂല്യശേഖരം ചരിത്ര താല്പര്ർക്കും ഈ വിഷയത്തോട് പഠിക്കാൻ താല്പര്യമുള്ളവർക്കും വേണ്ടി ഒരു പ്രദർശനം എന്നൊരു ആശയം രാമപട്ടേരിയുടെ മനസ്സിലുണ്ട്. സമയമാകുമ്പോൾ അത് നടക്കുമെന്നും അദ്ദേഹം കരുതുന്നു.
രാമപട്ടേരിയെക്കുറിച്ചുള്ള വിശദമായ വിഡിയോ താഴെ കൊടുക്കുന്നു 👇 ലിങ്ക്
No comments