പൃഥ്വിരാജ് നായകനാകുന്ന വിലായത്ത് ബുദ്ധ' സിനിമ പ്രവർത്തർ സഞ്ചരിച്ച ' ജീപ്പിന് നേരെ കാട്ടാന ആക്രമണം,
'വിലായത്ത് ബുദ്ധ' എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്ന് മടങ്ങിയ ജീപ്പിന് നേരെ കാട്ടാനയുടെ ആക്രമണം. 'വിലായത്ത് ബുദ്ധ'യുടെ ചിത്രീകരണം മറയൂരില്‍ നടന്നുവരികയായിരുന്നു. ഇവിടെ നിന്ന് തമിഴ് നാട്ടിലേക്ക് പോവുകയായിരുന്ന ജീപ്പിന് നേരെ വെള്ളിയാഴ്‍ച രാവിലെ ആറരയോടെയാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്. ആനമല കടുവ സങ്കേതത്തിനുള്ളിലെ പൊങ്ങനോട ഭാഗത്ത് വെച്ചാണ് കാട്ടാന ജീപ്പ് കുത്തിമറിച്ച് കൊക്കയിലേക്ക് ഇട്ടത്. കാട്ടാനയുടെ ആക്രമണത്തില്‍ ജീപ്പ് പൂര്‍ണമായും തകര്‍ന്നു. ഡ്രൈവര്‍ തലനാരിഴയ്‍ക്കാണ് രക്ഷപ്പെട്ടത്. പൃഥ്വിരാജിനെ നായകനാക്കി ജയൻ നമ്പ്യാര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'വിലായത്ത് ബുദ്ധ'.
റോഡിന്‍റെ നടുവിൽ ആന നിൽക്കുന്നത് കണ്ട് ഡ്രൈവര്‍ വണ്ടി നിര്‍ത്തിയെങ്കിലും ആന പാഞ്ഞടുത്ത് ആക്രമിക്കുകയായിരുന്നു. ആന വരുന്നത് കണ്ട് ജീപ്പിൽ നിന്ന് ഇറങ്ങിയോടിയ ഡ്രൈവര്‍ക്ക് കാലിൽ പരിക്കേറ്റിട്ടുണ്ട്. സൂപ്പര്‍ ഹിറ്റായ 'അയ്യപ്പനും കോശിയും' എന്ന ചിത്രത്തിന് ശേഷം സച്ചി സംവിധാനം ചെയ്യാനിരുന്നതായിരുന്നു ഈ സിനിമ. അദ്ദേഹത്തിന്റെ അകാല വിയോഗത്തെ തുടർന്ന്, സച്ചിയുടെ ശിഷ്യനും 'ലൂസിഫറി'ല്‍ സഹസംവിധായകനുമായിരുന്ന ജയന്‍ നമ്പ്യാർ സംവിധാനം ചെയ്യാൻ തീരുമാനിക്കുകയായിരുന്നു.
No comments