Breaking News

തൃക്കരിപ്പൂരിൽ യുവാവിനെ വീടിന് സമീപം ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി


തൃക്കരിപ്പൂർ വയലോടിയിൽ യുവാവിനെ വീടിനു സമീപം മരിച്ച നിലയിൽ കണ്ടെത്തി. വയലോടിയിലെ പ്രിയേഷിനെയാണ് രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയത്. 35 വയസ്സായിരുന്നു. പാന്റ്സ് മാത്രം ധരിച്ച നിലയിലാണ് മൃതദേഹം ഉണ്ടായിരുന്നത്. ദേഹമാസകലം ചെളി പുരണ്ട നിലയിലാണ്. പ്രിയേഷിന്റെ ബൈക്കും സമീപത്തായി ഉണ്ട്. ചന്തേര സി ഐ നാരായണൻ, എസ് ഐ ശ്രീദാസ് എന്നിവരുടെ നേതൃത്വത്തിൽ പോലീസ് സംഘം സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു വരുന്നു. മരണത്തെ ദുരൂഹതയുള്ളതായി സംശയം ഉയരുന്നുണ്ട്.


No comments