ലോക ഭിന്നശേഷി ദിനത്തിൽ സ്നേഹസംഗമമൊരുക്കി കോടോംബേളൂർ 19-ാം വാർഡ് ഗുരുപുരം പാടിയിലെ ഭിന്നശേഷിക്കാരനായ ബിജു കുമാറിൻ്റെ വീട്ടിൽ ഒരുക്കിയ സ്നേഹസംഗമം ശ്രദ്ധേയമായി
പാറപ്പള്ളി: ലോക ഭിന്നശേഷി ദിനത്തിൽ ഗുരുപുരം പാടിയിലെ ഭിന്നശേഷിക്കാരനായ ബിജു കുമാറിൻ്റെ വീട്ടിൽ കോടോംബേളൂർ ഗ്രാമപഞ്ചായത്ത് 19-ാം വാർഡ് ഒരുക്കിയ സ്നേഹസംഗമം ശ്രദ്ധേയമായി. ജന്മനാൽ അംഗവൈകല്യമുള്ള ബിജുവിന് കഴിഞ്ഞ 39 വർഷമായി ഗുരുപുരം പാടിയിലെ സ്വന്തം വീടിൻ്റെ നാല് ചുവരുകൾക്കകം തന്നെയാണ് ലോകം. കൂട്ടിന് അമ്മ നാരായണിയും കൂടെ തന്നെയുണ്ട്. സ്കൂൾ വിദ്യഭ്യാസം നേടാത്ത ബിജുവിന് ആദ്യകാലത്ത് റേഡിയോയും ഇപ്പോൾ മൊബൈൽ ഫോണുമാണ് കൂട്ട് .അതുകൊണ്ട് സോഷ്യൽ മീഡിയയിൽ സജീവമായി ബിജു ഇടപ്പെടുന്നു.
ഭിന്നശേഷി ദിനത്തിൽ വാർഡിലെ ഭിന്നശേഷിക്കാരുടെ വീടുകൾ സന്ദർശിച്ച് അവർക്ക് പുതുവസ്ത്രങ്ങൾ സമ്മാനിച്ചതിനു ശേഷമാണ് മെമ്പറും വാർഡു സമിതി അംഗങ്ങളും ബിജുവിൻ്റെ വീട്ടിൽ സ്നേഹസംഗമം ഒരുക്കിയത്.വാർഡ് ADS, സൗഹൃദ ,സൗന്ദര്യ കുടുംബശ്രീ കൾ, സ.നായനാർ സംഘം ഗുരുപുരം, cpm കല്ലാം തോൽ ബ്രാഞ്ച്, പാറപ്പള്ളി ഹംസ, വി.കെ.കൃഷ്ണൻ, കെ.വി.കേളു ,മിനി ടീച്ചർ തുടങ്ങിയവർ വിവിധ സമ്മാനങ്ങൾ ബിജുവിന് നൽകി.വാർഡ് മെമ്പറും പഞ്ചായത്ത് വൈ. പ്രസിഡൻ്റുമായ പി.ദാമോദരൻ ബിജുവിനെ ഷാൾ അണിയിച്ച് ആദരിച്ചു.പി.എൽ.ഉഷ അദ്ധ്യക്ഷത വഹിച്ചു.പി.നാരായണൻ, അർജ്ജുൻ ഗുരുപുരം, മിനി ടീച്ചർ, ഷാന ബാലൂർ, ആശ വർക്കർമാരായ മിനി, രമണി എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.വാർഡ് കൺവീനർ പി.ജയകുമാർ സ്വാഗതവും ബി.മുരളി നന്ദിയും പറഞ്ഞു.
No comments