Breaking News

പ്രായപൂർത്തിയാകാത്ത വിദ്യാർഥിയെ പീഡനത്തിനിരയാക്കിയ മത്സ്യത്തൊഴിലാളി നേതാവ് അറസ്റ്റിൽ


നീലേശ്വരം ∙ പ്രായപൂർത്തിയാകാത്ത വിദ്യാർഥിയെ പീഡനത്തിനിരയാക്കിയ ആൾ അറസ്റ്റിൽ. തൈക്കടപ്പുറം അഴിത്തലയിലെ കെ.പി.ഇസ്മായിലിനെ (49) ആണ് നീലേശ്വരം എസ്ഐ പി.രാജീവൻ അറസ്റ്റ് ചെയ്തത്.

ഇസ്മായിൽ എസ്ടിയു മത്സ്യത്തൊഴിലാളി ഫെഡറേഷൻ നേതാവാണ്. ഒക്ടോബർ 10 മുതൽ നവംബർ 2 വരെ ഇയാളുടെ വീട്ടിൽ ഭക്ഷണം കഴിക്കാൻ എത്തിയപ്പോഴാണു കുട്ടി പീഡിപ്പിക്കപ്പെട്ടത്. സംഭവം കുട്ടി മദ്രസ അധ്യാപകനോടു പറഞ്ഞിരുന്നു. ഇവർ അറിയിച്ചത് അനുസരിച്ചാണു കേസ് എടുത്തത്.


No comments