Breaking News

ഐ എൻ സി കൊന്നക്കാട് ഡിവിഷന്റെ നേതൃത്വത്തിൽ കെ കരുണാകാരൻ അനുസ്മരണം സംഘടിപ്പിച്ചു


കൊന്നക്കാട് :മുൻ മുഖ്യമന്ത്രിയും കോൺഗ്രസ്‌ നേതാവും ആയിരുന്ന ലീഡർ കെ കരുണാകാരൻ അനുസ്മരണo സംഘടിപ്പിച്ചു.ഐ എൻ സി കൊന്നാക്കാട് ഡിവിഷന്റെ നേതൃത്വത്തിലാണ് അനുസ്മരണവും പുഷ്പാർച്ചനും സംഘടിപ്പിച്ചത്.കെ പി സി സി മൈനൊരിറ്റി ഡിപ്പാർട്ട്മെന്റ് സംസ്ഥാന ജനറൽ സെക്രട്ടറി ഡാർലിൻ ജോർജ് കടവൻ സ്വാഗതം പറഞ്ഞു. കോൺഗ്രസ്‌ ബളാൽ മണ്ഡലം വൈസ് പ്രസിഡന്റ്‌ ജെയിൻ തോമസ് അധ്യക്ഷത വഹിച്ചു. ഐ എൻ ടി യു സി നേതാവ് വിനു തൊട്ടോൻ ലീഡർ അനുസ്മരണ പ്രഭാഷണം നടത്തി.  വാർഡ്‌ പ്രസിഡന്റ്‌ അനീഷ്,ജോസ്, പഞ്ചായത്ത്‌ അംഗം മോൻസി ജോയ്,കോൺഗ്രസ്‌ നേതാക്കളായ സെബാസ്റ്റ്യൻ പി.എ., കൃഷ്ണൻ,ബേബി,  എന്നിവർ സംസാരിച്ചു. രതീഷ് ഒന്നാമൻ നന്ദി പറഞ്ഞു.

No comments