Breaking News

ബ്രദേഴ്സ് പരപ്പ സസ്നേഹം സീസൺ 5 ന്റെ ബ്രോഷർ പ്രകാശനം ചെയ്തു



വെള്ളരിക്കുണ്ട് : ബ്രദേഴ്സ് പരപ്പ പ്രവാസി കൂട്ടായ്മ യുഎഇ സംഘടിപ്പിക്കുന്ന സസ്നേഹം സീസൺ 5 ന്റെ ബ്രോഷർ പ്രകാശനം 2022 ഡിസംബർ 25 ന് വൈകിട്ട് 6 മണിക്ക് GHSS പരപ്പയിൽ വെച്ച് നടന്നു.മുൻ സംസ്ഥാന ജൂനിയർ ഫുട്ബോൾ ടീം അംഗം രഞ്ജിത്ത് തായന്നൂർ സസ്നേഹം സീസൺ 5 ന്റെ ബ്രോഷർ പ്രകാശനം ചെയ്തു.അജയൻ കാരാട്ട്, ശരത് പ്രതിഭാനഗർ,മഹേഷ്‌,അനു നേതാജി പരപ്പ, സോണി  തുടങ്ങി ബ്രദേഴ്‌സ്‌ പരപ്പയുടെ വിവിധ ക്ലബ്ബ്‌ അംഗങ്ങൾ പങ്കെടുത്തു.2022 ജനുവരി 15 ന് അബുദാബിയിലെ ശഹാമയിലാണ് ബ്രദേഴ്‌സ് പരപ്പയുടെ പ്രവാസി സംഗമം. ഫുട്ബോൾ ടൂർണമെന്റ്, വടംവലി മത്സരം, കരോക്കെ ഗാനമേള, കോൽക്കളി, ദഫ്മുട്ട്, തിരുവാതിര, കുട്ടികളുടെ കലാപരിപാടികൾ, കുടുംബ സംഗമം എന്നിങ്ങനെ വ്യത്യസ്ത പരിപാടികളും അന്നേ ദിവസം നടത്തപെടും.

No comments