Breaking News

വില സ്ഥിരതാഫണ്ട് അടിയന്തരമായി കർഷകർക്ക് വിതരണം ചെയ്യണം ; കേരള കർഷകസംഘം ബളാൽ വില്ലേജ് കൺവെൻഷൻ സമാപിച്ചു

ബളാൽ : റബർ കർഷകർക്ക്, കേരള സർക്കാർ ഏർപ്പെടുത്തിയ  വില സ്ഥിരതാഫണ്ട്, അടിയന്തരമായി  വിതരണം ചെയ്യണമെന്നും, കേന്ദ്രസർക്കാർ, സമരം ചെയ്ത കൃഷിക്കാർക്ക്  നൽകിയ വാക്ക് നടപ്പിലാക്കണമെന്നും കേരള കർഷകസംഘം ബളാൽ വില്ലേജ് കൺവെൻഷൻ അധികൃതരോട് ആവശ്യപ്പെട്ടു, കൺവെൻഷൻ കർഷകസംഘം എളേരി ഏരിയ സെക്രട്ടറി ടി പി തമ്പാൻ ഉദ്ഘാടനം ചെയ്തു, കെ ദാമോദരൻ, സ്വാഗതം പറഞ്ഞു,  സണ്ണി മങ്കയം അധ്യക്ഷത വഹിച്ചു,  ഏരിയ വൈസ് പ്രസിഡണ്ട്  സി കെ അപ്പു നായർ,  കെ സി സാബു,  സി ദാമോദരൻ, എന്നിവർ സംസാരിച്ചു,

 കേരള കർഷക സംഘത്തിന് ബളാൽ വില്ലേജ് പരിധിയിൽ 2000 അംഗങ്ങളെ ചേർക്കുവാൻ  തീരുമാനിച്ചു ,വില്ലേജ് ഭാരവാഹികളായി സണ്ണി മങ്കയം പ്രസിഡന്റ്,  വൈസ് പ്രസിഡന്റമാർ, രാരിച്ചൻ മടത്തിക്കാട്ടുകുന്നേൽ ,  ചന്ദ്രൻ സി,  സെക്രട്ടറി  സി ദാമോദരൻ, ജോയിന്റ് സെക്രട്ടറി മാരായി, കെ യു ജെയിംസ്, സി കെ ജനാർദ്ദനൻ, ട്രഷററായി സന്ധ്യാ ശിവൻ, എന്നിവരെ തിരഞ്ഞെടുത്തു, 

No comments